'ഐഒസിയെ ഒഴിവാക്കി; വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ പേരിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകുന്നു;' ചെന്നിത്തല

പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കില്‍ ആണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം ആക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: August 24, 2020, 5:54 PM IST
'ഐഒസിയെ ഒഴിവാക്കി; വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ പേരിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകുന്നു;' ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ പാതാ വികസനത്തിന്റെ പേരിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള ടെൻഡറിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ദേശീയ പാതാ വികസനത്തിന്റെ പേരിൽ 14 സ്ഥലങ്ങളിലെ  വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള ടെണ്ടറിൽ പൊതു മേഖലാ സ്ഥാപനമായ ഐഒസി യെ ഒഴിവാക്കി. ഇക്കാര്യം പൊതു മരാമത്ത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ഐഒസി ക്വാട്ട് ചെയ്തതിനെക്കാൾ കുറഞ്ഞ തുകയ്ക്കാണ് സർക്കാർ ഭൂമി  സ്വകാര്യ കമ്പനിക്ക് കൈമാറാൻ ശ്രമിക്കുന്നത്. റവന്യൂ മന്ത്രിയുടെ എതിർപ്പ് മറികടന്നാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രിയെ ഓവർ റൂൾ ചെയ്തെന്നും ചെന്നിത്തല ആരോപിച്ചു.


ഐഒസി യുടെ പ്രൊപോസല്‍ തള്ളിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. പൊതുമരാമത്ത് മന്ത്രിപോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. മിനി അദാനിമാരെ സഹായിക്കാനാണ് എല്ലാ പദ്ധതികളുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ഐഒസി ക്വാട്ട് ചെയ്ത തുകയുടെ പകുതി തുകക്ക് സ്വകാര്യ സ്ഥാപനത്തിന് നല്‍കാന്‍ ശ്രമിച്ചു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറി കടന്നാണ് തീരുമാനം. ബിസിനസ് റൂള്‍സ് ലംഘിച്ച്പൊതുമരാമത്ത് സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

28-12-2019 ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ആയിട്ടാണ് പൊതുമരാമത്ത് വകുപ്പ് ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്. ഏറ്റവും ഗുരുതരമായ കാര്യം, പൊതുമേഖലാ സ്ഥാപനമായ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രൊപ്പോസല്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക് ഈ സ്ഥലം നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം പാട്ട തുകയായി നല്‍കാം എന്ന് പറഞ്ഞപ്പോള്‍, അത് വേണ്ട എന്ന് തീരുമാനിക്കുകയും, ഫെയര്‍ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാന്‍ ആണ് മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്. അതായത് പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കില്‍ ആണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം ആക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Published by: Aneesh Anirudhan
First published: August 24, 2020, 5:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading