TRENDING:

'എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവർക്കും ഭ്രാന്താണെന്ന് പറയുക' - രമേശ് ചെന്നിത്തല

Last Updated:

ഇതുവരെ താൻ ഒരു ആരോപണവും രേഖകളില്ലാതെ വസ്തുതകളില്ലാതെ സർക്കാരിന് എതിരെ ഉന്നയിച്ചിട്ടില്ല. സ്പ്രിംഗ്ളർ ആയാലും ഇ എം സി സി ആയാലും തന്റെ പക്കൽ രേഖകളുണ്ടെന്നും അടിയന്തിരമായി കരാർ റദ്ദ് ചെയ്യണമെന്നാണ് തന്റെ ആവശ്യമെന്നും അല്ലാത്തപക്ഷം കേരളം കണ്ട ഏറ്റവും വലിയ സമരങ്ങൾക്ക് സർക്കാർ സാക്ഷിയാകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സർക്കാരിന് എതിരെ താൻ തെളിവുകൾ ഇല്ലാതെ യാതൊരുവിധ ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയ്ക്ക് കാട്ടാക്കടയിൽ നൽകിയ സ്വീകരണത്തിലാണ് രമേശ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. തെളിവുകളില്ലാതെ സർക്കാരിന് എതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement

ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി വിദേശ കമ്പനികൾക്ക് നൽകുന്നത് മത്സ്യത്തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയമാണ്. ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ ആയിരുന്നു. തുടർന്ന് ഇവർക്ക് ചേർത്തലയിൽ സ്ഥലം അനുവദിച്ചു. 400 യാനങ്ങൾ നിർമിക്കാൻ കേരള ഷിപ്പിംഗ് ആൻഡ് ഇൻലന്റ് കോർപ്പറേഷനുമായി കരാർ ഉറപ്പിച്ചു. ഇത്രയും കാര്യം മുന്നോട്ടു പോയപ്പോഴാണ് താൻ ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഷഹീൻബാഗ് ഓഫീസിൽ ഉത്തർപ്രദേശ് STF പരിശോധന; സിഡി, ലഘുലേഖ, പെൻഡ്രൈവ് കണ്ടെടുത്തു

advertisement

ഇത് സംബന്ധിച്ച് ആദ്യം മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ഞാനൊന്നും അറിഞ്ഞില്ലെന്നാണ്. മന്ത്രിയുമായി കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ പുറത്തു വിട്ടപ്പോൾ, 'കമ്പനിയുടെ ആളുകൾ തന്നെ വന്നു കണ്ടു', എന്നാണ് പറഞ്ഞത്. എന്താ പറഞ്ഞതെന്ന് തനിക്ക് ഓർമയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, വൈകുന്നേരം പറഞ്ഞത് മത്സ്യനയത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നാണ്.

Drishyam 2 | 'വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു' - എ പി അബ്ദുള്ളക്കുട്ടി

advertisement

യഥാർത്ഥത്തിൽ അതാണ് പ്രശ്നമെന്നും ചെന്നിത്തല പറഞ്ഞു. വിദേശ യാനങ്ങൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി നയത്തിൽ അവർ എഴുതിച്ചേർത്തിരിക്കുന്നു. കമ്പനി പദ്ധതിക്ക് അപേക്ഷ നൽകിയത് അത് അനുസരിച്ചാണ്. ആരോപണം ഉന്നയിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയിരിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ആരോപണം. തനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്. എന്നാൽ, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവർക്കും ഭ്രാന്താണെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ

advertisement

ഇതുവരെ താൻ ഒരു ആരോപണവും രേഖകളില്ലാതെ വസ്തുതകളില്ലാതെ സർക്കാരിന് എതിരെ ഉന്നയിച്ചിട്ടില്ല. സ്പ്രിംഗ്ളർ ആയാലും ഇ എം സി സി ആയാലും തന്റെ പക്കൽ രേഖകളുണ്ടെന്നും അടിയന്തിരമായി കരാർ റദ്ദ് ചെയ്യണമെന്നാണ് തന്റെ ആവശ്യമെന്നും അല്ലാത്തപക്ഷം കേരളം കണ്ട ഏറ്റവും വലിയ സമരങ്ങൾക്ക് സർക്കാർ സാക്ഷിയാകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവർക്കും ഭ്രാന്താണെന്ന് പറയുക' - രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories