ഇന്ന് ചേർന്ന യു ഡി എഫ് പാർലമെന്ററി യോഗത്തിലാണ് തീരുമാനം. നാളെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്, യു ഡി എഫ് പിന്തുണ നൽകും. ഇവിടെ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഡി സി സി അധ്യക്ഷൻ ലിജുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ എൽ ഡി എഫിന് പിന്തുണ നൽകാമെന്ന് യു ഡി എഫ് തീരുമാനം കൈക്കൊള്ളുകയായിരുന്നു.
You may also like:'ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്, ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്': രമേശ് ചെന്നിത്തല [NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]
advertisement
കഴിഞ്ഞതവണ എൽ ഡി എഫിന് ആയിരുന്നു പഞ്ചായത്ത് ഭരണം. എന്നാൽ, ഇത്തവണ യു ഡി എഫിനും ബി ജെ പിക്കും ആറു സീറ്റു വീതവും എൽ ഡി എഫിന് അഞ്ചു സീറ്റുമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം ഇവിടെ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്.
ആറു സീറ്റ് ലഭിച്ചെങ്കിലും യു ഡി എഫിൽ പട്ടികജാതി വനിതകളാരും വിജയിച്ചിട്ടില്ല. എന്നാൽ, എൽ ഡി എഫിനും ബി ജെ പിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൽ ഡി എഫ് - യു ഡി എഫ് ധാരണയായത്.