രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നിവയുടെയെല്ലാം കേന്ദ്രമായി മലബാര്‍ മാറിക്കഴിഞ്ഞു. ഇതിലെല്ലാം സിപിഎം പ്രവർത്തകർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. പാലക്കാട് ഷാജഹാനെ സി.പിഎമ്മുകാര്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന സാക്ഷിമൊവികള്‍ പുറത്തവന്നതെന്നും ഇത് ഗൗരവകരമായി അന്വേഷിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Also Read-ഷാജഹാൻ കൊലക്കേസ്: 'എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല'; കെ. സുധാകരൻ
ഷാജഹാനെ കൊലപ്പെടുത്തിയത് മുൻ പാർടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ് ന്യൂസ് 18 നോട് പറഞ്ഞു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാൻ്റ സുഹൃത്തുകൂടിയായ സുരേഷ് വെളിപ്പെടുത്തിയിരുന്നു.
advertisement
Also Read-സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് RSS;'സിപിഎമ്മിലെ ആഭ്യന്തര പ്രശ്നം'
എന്നാൽ ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു. ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു.