TRENDING:

'മൂന്ന് ലക്ഷ'ത്തിന്റെ ഷൂ ആരുവന്നാലും 5000 രൂപയ്ക്ക് നൽകാം: വി ഡി സതീശൻ

Last Updated:

മൂന്ന് ലക്ഷം രൂപയുടെ ഷൂവാണ് താൻ ധരിച്ചതെന്ന് പ്രധാനമായും സിപിഎം സൈബര്‍ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നും സതീശൻ പ്രതികരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഷൂ വിവാദത്തത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ ധരിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഷൂവാണെന്ന് പ്രധാനമായും സിപിഎം സൈബര്‍ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. 'താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഉപയോഗിച്ച ഷൂ കാരണം കാലുമുഴുവൻ പൊള്ളിയിരുന്നു. പിന്നീട് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാം'- സതീശൻ പറഞ്ഞു.
News18
News18
advertisement

Also Read- തള്ള് അൽപം കുറയ്ക്കാമോ? 3 ലക്ഷം അല്ല! പ്രതിപക്ഷ നേതാവിന്റെ ഷൂസിന്റെ വില 9529 രൂപ

ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യൽ‌ മീഡിയയിലെ പ്രചാരണം.‍ 'ക്ലൗഡ്ടിൽറ്റി'ന്റെ വിലയേറിയ ഷൂസാണ് സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ കണ്ടെത്തല്‍. 3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രചരിച്ചത്. എന്നാൽ ഷൂസിന്റെ യഥാർ‌ത്ഥ വില പുറത്തുവന്നിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‍ഡൽഹിയിൽ ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശന്റെ ഷൂസിന്‍റെ വില സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂന്ന് ലക്ഷ'ത്തിന്റെ ഷൂ ആരുവന്നാലും 5000 രൂപയ്ക്ക് നൽകാം: വി ഡി സതീശൻ
Open in App
Home
Video
Impact Shorts
Web Stories