ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫീസേഴ്സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കുന്നതിനിടെയിലാണ്
മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലെ ശോച്യാവസ്ഥ വിവരിച്ചത്. സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
‘വലിയ സൗകര്യങ്ങളോടെ താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ട് ഇസ്തിരിയിട്ട് വച്ചുവെന്ന് വിചാരിക്കുക. കുറച്ച് കഴിയുമ്പോൾ അതിനുമേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന് പേടിച്ച് വെള്ളം പോലും തുറന്ന് വയ്‌ക്കാൻ പാടില്ല. അതിനാൽ, മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങൾ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ’ - മുഖ്യമന്ത്രി പറഞ്ഞു.
advertisement