TRENDING:

ലത്തീൻസഭ ഒരിക്കലും വർ​ഗീയത പറഞ്ഞിട്ടില്ല, വർ​ഗീയവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ല: വി ഡി സതീശൻ

Last Updated:

ലത്തീൻ സഭ ഒരിക്കലും വർ​ഗീയത പറയാത്തവരാണെന്നും താൻ പറഞ്ഞത് ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തിൽ വർ​ഗീയത പറയുന്ന ആളുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി കോൺ​ഗ്രസിലേക്ക് വരണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലത്തീൻ സഭ ഒരിക്കലും വർ​ഗീയത പറയാത്തവരാണെന്നും താൻ പറഞ്ഞത് ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

ലത്തീൻസഭ വർ​ഗീയത പറയുന്നവരാണെന്ന് ‌‍ഞാൻ പറഞ്ഞിട്ടില്ല. അവർ ഒരിക്കലും വർ​ഗീയത പറയില്ല. കൊച്ചിയിൽ ഞാൻ പ്രസം​​ഗിച്ചത് ചില മാദ്ധ്യമങ്ങൾ കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണ്. വർ​ഗീയത ഉണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുന്നവരാണ് ലത്തീൻസഭ. അവരെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങൾ അവരെ അഭിനന്ദിക്കുന്നവരാണ്.

ഒരു തീപ്പൊരി വീണാൽ ആളുകത്തിക്കാൻ ശ്രമിക്കുന്ന വർ​ഗീയവാദികൾ കേരളത്തിലുണ്ട്. ആ വർ​ഗീയവാദികൾക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. എനിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയും എസ്ഡിപിഐ സ്ഥാനാർത്ഥിയുമുണ്ട്. അതിന് ലത്തീൻസഭയുമായി കൂട്ടിക്കുഴക്കേണ്ട. ഒരു വർ​ഗീയ പ്രചരണവും ഇന്നുവരെ നടത്താത്ത, സമുദായ സൗഹൃദത്തിന് വേണ്ടി നിലകൊള്ളുന്ന സഭയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിപിഎമ്മിനെതിരെയും വി ഡി സതീശൻ ആഞ്ഞടിച്ചു. കമഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരാണ് സിപിഎമ്മുകാർ. അയ്യപ്പന്റെ സ്വർണംവരെ കട്ടുകൊണ്ട് പോയി

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലത്തീൻസഭ ഒരിക്കലും വർ​ഗീയത പറഞ്ഞിട്ടില്ല, വർ​ഗീയവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ല: വി ഡി സതീശൻ
Open in App
Home
Video
Impact Shorts
Web Stories