ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ കന്യാസ്ത്രീകൾക്കു നേരെയാണ് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ആക്രമികള്‍ ബഹളം വച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ പൊലീസ് ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
ബി.ജെപി. ഭരണത്തിന് കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം. ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമുള്ളവരല്ല ഈ കന്യാസ്ത്രീകള്‍. അവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഒഡീഷയിലേക്ക് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് വഴി യാത്ര ചെയ്തു എന്നേയുള്ളു. കൂടെയുണ്ടായിരുന്നതും വിദ്യാര്‍ത്ഥിനികളായ കന്യാസ്ത്രീകളായിരുന്നു. എന്നിട്ടും ഉത്തര്‍പ്രദേശിലെ നിയമം ഉപയോഗിച്ച് അവരെ കുടുക്കാനാണ് പൊലീസ് ശ്രമിച്ചത്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസ് സാന്നിദ്ധ്യത്തില്‍ തന്നെ കന്യാസ്ത്രീകളെ അവഹേളിക്കാന്‍ വലിയ ഒരു ജനക്കൂട്ടത്തെ അനുവദിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ ആഴത്തിലുള്ള ലംഘനമാണുണ്ടായിരിക്കുന്നത്.
Also Read ബാലഭാസ്‌കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
പൊലീസും വളരെ മോശമായാണ് പെരുമാറിയത്. ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ ബന്ധപ്പെട്ട ശേഷമാണ് അര്‍ദ്ധരാത്രി അവരെ മോചിപ്പിച്ചത്. അപരിചമായ പ്രദേശത്ത് നാല് കന്യാസ്ത്രീകള്‍ക്കു നേരെ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അതിക്രമമുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരും അന്വേഷണം നടത്തണം. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
