പഞ്ചാബില്‍ കോവിഡിന്റെ യുകെ വകഭേദം വ്യാപിക്കുന്നു; വാക്‌സിന്‍ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്ന് അമരീന്ദര്‍ സിങ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോവിഡ് സ്ഥിരീകരിച്ചവരില്‍ നിന്ന് ശേഖരിച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തിയിരുന്നു.
ചണ്ഡീഗഡ്ഡ്: പഞ്ചാബില്‍ കോവിഡിന്റെ യുകെ വകഭേദം വ്യാപിക്കുകയാണെന്നും വാക്‌സിന്‍ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. അതേസമയം യുകെ വകഭേദത്തിന് കോവിഷീല്‍ഡ് ഫലപ്രദമാണെന്ന് യുകെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ യുവാക്കള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് അമരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ചവരില്‍ നിന്ന് ശേഖരിച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ മുതലാണ് വ്യാപനശേഷി കൂടുതലുള്ള ജനിതക മാറ്റം വന്ന ഈ വകഭേദം യുകെയില്‍ വ്യാപിച്ചു തുങ്ങിയത്. ഇപ്പോള്‍ യുകെയിലും 98 ശമാനവും സ്‌പെയിനില്‍ 90 ശതമാനവും കോവിഡ് കേസുകള്‍ യുകെ വകഭേദമായ ബി 117 ല്‍ പെട്ടതാണ്. കഴിഞ്ഞ ആഴ്ചകളിലായി പഞ്ചാബില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. അതേസമയം മഹാരാഷ്ട്ര ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നു. രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗമെന്ന നിലയിലാണ് ഈ വര്‍ധനവിനെ കണക്കാക്കുന്നത്.
advertisement
'നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വലിയ ഒരു വിഭാഗം ജനത്തിന് വാക്‌സിന്‍ ലഭ്യമാക്കുന്നതിന്റെ ആവശ്യകത അറിയിച്ചിട്ടുണ്ട്. വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായും ബ്രക്ക് ദി ചെയ്‌നിന്നനും ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടത് അത്യവശ്യമാണ്'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. 24 മണിക്കൂറിനിടെ 2,229 പുതിയ കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 58 ആളുകള്‍ ഒറ്റ ദിവസം കൊണ്ട് മരിക്കുകയും ചെയ്തു.
advertisement
അതേസമയം രാജ്യത്തെ വാക്‌സിനേഷന്‍ മൂന്നാഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനും അതിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 60 വയസ്സിന്‍ മുകളില്‍ പ്രായുമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 4.85 കോടി ആളുകള്‍ വാക്‌സിന്‍ സ്വീകിരച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2021 7:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഞ്ചാബില്‍ കോവിഡിന്റെ യുകെ വകഭേദം വ്യാപിക്കുന്നു; വാക്‌സിന്‍ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്ന് അമരീന്ദര്‍ സിങ്


