കേരളീയം രാഷ്ട്രീയ പരിപാടിയല്ല. സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെ സങ്കുചിതമായി കാണേണ്ട കാര്യമെന്താണ്.
എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയിൽ കരുത്തേകുന്ന പരിപാടിയാണ് കേരളീയം.
Also Read- എട്ട് ബില്ലുകൾ അനുമതി കാത്ത് കിടക്കുന്നു; ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനങ്ങളിലേക്കെത്തിക്കാനാണ് മേഖലാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. നാലു മേഖലാ യോഗങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് യോഗം ആരംഭിച്ചു. 29ന് തൃശ്ശൂര്‍ ജില്ലയിലും ഒക്ടോബര്‍ 3ന് എറണാകുളത്തും 5ന് കോഴിക്കോടും യോഗം നടക്കും. സർക്കാരിന്റെ പല പദ്ധതികളുടെയും അവലോകനം മേഖലാ യോഗങ്ങളിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളിൽ കളക്ടര്‍മാരും വകുപ്പ് മേധാവികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടാകും.