കരുവന്നൂർ ബാങ്ക് തട്ടിപ്പ്:'ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റണം': മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത്

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കരുവന്നൂരിൽ ഇഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അറസ്റ്റെന്ന് സംശയിക്കുന്നു. സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും വഴിവിട്ട് സഞ്ചരിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നൽകുന്നതാണ്. കരുവന്നൂർ വിഷയത്തിൽ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാനാവൂ. 16000 ത്തിലേറെ സഹകരണ സംഘങ്ങൾ നാട്ടിലുണ്ട്. 98 ശതമാനവും കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നത്.
Also Read- കൈക്കൂലി ആരോപണം; അഖില്‍ മാത്യു ബന്ധുവല്ല; തന്‍റെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്.
advertisement
Also Read- പ്രതിരോധിക്കാൻ കഴിയാത്ത വിധം ജനങ്ങൾ സര്‍ക്കാരിന് എതിരായി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കും; സിപിഐ സംസ്ഥാന കൗണ്‍സില്‍
പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. ഇത് നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണ്.
കരുവന്നൂർ വിഷയം ലാഘവത്തോടെയല്ല, ഗൗരവമായിട്ടാണ് സർക്കാർ കണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡി വരുന്നത്. പ്രത്യേക ലക്ഷ്യം വെച്ചാണ് ഇഡി വന്നത്. വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ ബാങ്ക് തട്ടിപ്പ്:'ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റണം': മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ; പിന്നിലാക്കിയത് ധോണിയെ
ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ; പിന്നിലാക്കിയത് ധോണിയെ
  • സഞ്ജു സാംസൺ ടി20 സിക്സറടിയിൽ എംഎസ് ധോണിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.

  • ഒമാനെതിരെ 45 പന്തിൽ 56 റൺസ് നേടി സഞ്ജു സാംസൺ പുതിയ റെക്കോഡ് സ്വന്തമാക്കി.

  • ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റുചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

View All
advertisement