TRENDING:

ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം; ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ

Last Updated:

സമ്പൂർണ റിപ്പോർട്ട് പുറത്തു വരാതെ റിപ്പോർട്ട്‌ സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിൽ അടിസ്ഥാനമില്ലെന്ന് അധ്യാപക സംഘടനകൾ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദർ കമ്മിറ്റി. ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം എന്ന ശുപാർശയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. ഇത് നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ. ഇതിനിടയിലാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തത്. ചൊവ്വാഴ്ച വിദ്യാഭ്യാസ നയ രൂപീകരണ സമിതിയിൽ അംഗങ്ങളായ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ അധ്യാപക സംഘടനാ പ്രതിനിധികൾ ഇതിനെ ശക്തമായി എതിർത്തു. ഖാദർ കമ്മറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പുറത്തു വരുന്നതിനു മുൻപ് റിപ്പോർട്ട് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അധ്യാപക സംഘടനകൾ ശക്തമായ നിലപാടെടുത്തു.
വി ശിവൻകുട്ടി
വി ശിവൻകുട്ടി
advertisement

സമ്പൂർണ റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പുള്ള ചർച്ചകൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഖാദർ കമ്മറ്റി റിപ്പോർട്ട് ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം കൂടി ലഭ്യമായ ശേഷം മാത്രമേ റിപ്പോർട്ട് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകു. സമ്പൂർണ റിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ കൂടിയാലോചനകൾ നടത്തണം. ഇക്കാര്യത്തിൽ മുഴുവൻ അധ്യാപക സംഘടനകളുടെയും അഭിപ്രായം ആരായണം. എന്നിട്ട് മാത്രമേ റിപ്പോർട്ട് നടപ്പാക്കാൻ പാടുള്ളൂവെന്നും അധ്യാപകസംഘടനകൾ വിദ്യാഭ്യാസ മന്ത്രിയോട് വ്യക്തമാക്കി.

ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ നിലപാട് ഉണ്ടായിട്ടില്ലെന്നും അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. അധ്യാപക സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ധൃതിപിടിച്ച് റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പും അധ്യാപക സംഘടനകൾ നൽകി. ബുധനാഴ്ച വിദ്യാഭ്യാസ നയരൂപീകരണ സമിതിയിലെ അംഗങ്ങൾ അല്ലാത്ത അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും.

advertisement

Also read- Khader committee report | ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടി ഊര്‍ജിതമാക്കും: മന്ത്രി വി ശിവന്‍കുട്ടി

Sambasiva Rao IAS | കൈത്താങ്ങായി 'ഉദയം' പദ്ധതി; എക്‌സലന്‍സ് ഇന്‍ പബ്‌ളിക് സര്‍വീസ് പട്ടികയില്‍ ഇടം നേടി സാംബശിവ റാവു

തെരുവിലെ ജീവിതങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ ഉദയം പദ്ധതിയക്ക് രൂപം നല്‍കിയ കോഴിക്കോട് മുന്‍ കളക്ടര്‍ എസ്. സാംബശിവ റാവു ഐ.എ.എസിന്‌ അഭിമാന നേട്ടം. ബെറ്റര്‍ ഇന്ത്യ തയ്യാറാക്കിയ എക്സലന്‍സ് ഇന്‍ പബ്ളിക് സര്‍വീസ് പട്ടികയിലാണ് സാംബശിവ റാവു ഇടം നേടിയിരിക്കുന്നത്.

advertisement

കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതത്തിന് താങ്ങും കരുതലുമായിനിന്ന ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ നേട്ടം വിലയിരുത്തിയാണ് പട്ടിക ബെറ്റര്‍ ഇന്ത്യ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നത്.

Also read- പുട്ട് ഇഷ്ടമായി; കൊച്ചിയിൽ നിന്ന് പുട്ട് കുറ്റിയും വാങ്ങി ഉപരാഷ്ട്രപതിയും സംഘവും മടങ്ങി

തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായാണ് 'ഉദയം' പ്രവര്‍ത്തനം ആരംഭിച്ചത്. ലോക്ഡൗണ്‍ കാലത്ത് താമസ സൗകര്യമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ലാതെ പല കാരണങ്ങളാല്‍ തെരുവില്‍ കഴിയേണ്ടി വന്ന ആളുകള്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കിയ പദ്ധതിയായിരുന്നു ഉദയം. തെരുവില്‍ കഴിഞ്ഞിരുന്ന രണ്ടായിരത്തോളം ആളുകളെ പുതു ജീവനേകാന്‍ ജില്ലയിലെ വെള്ളയില്‍ വരയ്ക്കല്‍, ചേവായൂര്‍, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലുള്ള മൂന്ന് ഭവനങ്ങളിലൂടെ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം; ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ
Open in App
Home
Video
Impact Shorts
Web Stories