പുട്ട് ഇഷ്ടമായി; കൊച്ചിയിൽ നിന്ന് പുട്ട് കുറ്റിയും വാങ്ങി ഉപരാഷ്ട്രപതിയും സംഘവും മടങ്ങി
- Published by:Naveen
- news18-malayalam
Last Updated:
നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും കുടുബാംഗങ്ങള്‍ക്കും കഴിക്കാനായി 21 തര൦ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്.
കൊച്ചി: ടൂറിസം വകുപ്പ് ജീവനക്കാര്‍ ഒരുക്കിയ വിഭവങ്ങളിലും ആതിഥേയത്വത്തിലും ആകൃഷ്ടനായി ഉപരാഷ്ട്രപതി (Vice President) എം.വെങ്കയ്യ നായിഡു (M Venkaiah Naidu). നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും കുടുബാംഗങ്ങള്‍ക്കും ജനുവരി 2 , 3 തീയതികളില്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു താമസം ഒരുക്കിയിരുന്നത്.
പ്രാതലിന് ലഭിച്ച പുട്ട് നന്നായി ഇഷ്ടപ്പെട്ട ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ പുട്ട് ഉണ്ടാക്കുന്ന വിധം ചോദിച്ചു മനസിലാക്കി. മാത്രമല്ല പുട്ട് ഉണ്ടാക്കുന്നതിന് ചിരട്ട പുട്ട്കുറ്റി, സ്റ്റീല്‍ പുട്ട് കുറ്റി എന്നിവ വാങ്ങിപ്പിച്ച് അതിനു ചിലവായ പണം കൂടി നൽകിയാണ് കൊച്ചിയിൽ നിന്നും യാത്രയായത്. 21 വിഭവങ്ങള്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഉപരാഷ്ട്രപതിക്ക് ഒരുക്കിയിരുന്നു. കേരളീയ രീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും മുതല്‍ വാഴയിലയിലെ സദ്യ വരെ വളരെ ആസ്വദിച്ചു കഴിച്ചാണ് ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത്. കായല്‍ മത്സ്യങ്ങളാണ് അദ്ദേഹം കൂടുതലും ആസ്വദിച്ചത്.
advertisement
ടൂറിസം വകുപ്പിലെ പാചകക്കാര്‍ ഒരുക്കിയ വിഭവങ്ങള്‍ വളരെ നന്നായിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി . രാജീവിനോട് ഉപരാഷ്ട്രപതി നേരിട്ട് പറഞ്ഞു . ടൂറിസം വകുപ്പ് ജീവനക്കാരുടെ ആതിഥേയത്വം സമാനതകളില്ലാത്തതാണെന്ന അഭിപ്രായം രേഖപ്പെടുത്തിയ ഉപരാഷ്ട്രപതിയും സംഘവും ജീവനക്കാരോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് അതിഥി മന്ദിരത്തില്‍ നിന്നും മടങ്ങിയത്.
Also read- അസ്വാഭാവികമായി പലതും സംഭവിക്കുന്നുവെന്ന് ഗവർണർ; ചാൻസലർ സ്ഥാനത്ത് തുടരാൻ പറ്റാത്ത സാഹചര്യം
കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ എത്തുമ്പോൾ എല്ലാം അദ്ദേഹം നഗരത്തിൻറെ കാഴ്ചകൾ കാണാനും പ്രഭാത സവാരിക്കിറങ്ങാനും ഏറെ ശ്രദ്ധിച്ചിരുന്നു. ഇതിന് മുൻപ് കൊച്ചിയിൽ എത്തിയപ്പോൾ അദ്ദേഹം സുഭാഷ് പാർക്കിൽ പ്രഭാത സവാരിക്ക് ഇറങ്ങിയിരുന്നു. കായലിൻ്റയും കടലിൻ്റെയും മനോഹാരിത കൈകോർക്കുന്ന കൊച്ചിയുടെ പ്രഭാത കാഴ്ചകൾ ഏറെ സുന്ദരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കൊച്ചി സന്ദർശിക്കുമ്പോൾ എല്ലാം അദ്ദേഹം സുഭാഷ് പാർക്കിലേക്ക് പുലർച്ചെ എത്തിയിരുന്നു . എന്നാൽ ഇക്കുറി തിരക്ക് മൂലം പതിവ് സന്ദർശനം ഉണ്ടായില്ല. കേരളത്തിൽ സന്ദർശനത്തിനെത്തിയപ്പോഴൊക്കെ ഇവിടുത്തെ പ്രകൃതിയുടെ മനോഹഹരിതയാണ് അദ്ദേഹത്തെ കീഴടക്കിയിരുന്നതെങ്കിൽ ഇക്കുറി സംസഥാനത്തിന്റെ തനത് രുചികളാണ് അദ്ദേഹത്തെ കീഴ്‌പ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2022 4:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുട്ട് ഇഷ്ടമായി; കൊച്ചിയിൽ നിന്ന് പുട്ട് കുറ്റിയും വാങ്ങി ഉപരാഷ്ട്രപതിയും സംഘവും മടങ്ങി