കഴിഞ്ഞ ദിവസം പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഭകൾ ഒന്നിച്ചുനിൽക്കണമെന്ന നിലപാട് മോദി വ്യക്തമാക്കിയത്. സഭ ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ലെന്നും, മലങ്കര സഭയുടെ അസ്തിത്വത്തിനെതിരായ നിലപാട് ആരും സ്വീകരിക്കില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
പൗരാണിക പാരമ്പര്യമുള്ള യഥാർഥ ഭാരതീയ സഭയെന്ന വിശേഷണമാണ് ബിജെപിയും ആർഎസ്എസും മലങ്കര സഭയ്ക്ക് നൽകിയിട്ടുള്ളത്. സഭ ഒന്നായി മുന്നോട്ടുപോകണമെന്ന തങ്ങളുടെ ഉറച്ച നിലപാട് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ സമാധാനത്തിനായി മറ്റെങ്ങും പോകേണ്ടതില്ലെന്നും സഭയുടെ സ്വത്വവും സത്യവും മനസ്സിലാക്കിയാൽ മതിയെന്നും ബാവാ വിശ്വാസികളോട് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Mar 01, 2026 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു; ഓർത്തഡോക്സ് സഭ
