TRENDING:

'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി

Last Updated:

'നാട്ടിലെ പ്രവർത്തകരെയെല്ലാം ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിത്'

advertisement
തിരുവനന്തപുരം: കൊട്ടാരക്കര മണ്ഡ‍ലത്തിൽ നിന്നും തുടർച്ചയായി 3 തവണ സിപിഎം ടിക്കറ്റിൽ വിജയിച്ച പി ഐഷാ പോറ്റി തിരുവനന്തപുരത്തെ രാപകൽ സമരവേദിയിൽ വച്ചാണ് കോൺഗ്രസിൽ ചേർന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് അംഗത്വം കൈമാറിയത്. കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ രീതിയിൽ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും പക്ഷെ എത്ര വിമർശിച്ചാലും അത് തന്നെ കൂടുതൽ ശക്തയാക്കുകയേ ചെയ്യുകയുള്ളൂവെന്നും ഐഷാ പോറ്റി പറഞ്ഞു.
പി ഐഷാ പോറ്റി
പി ഐഷാ പോറ്റി
advertisement

'എന്റെ അച്ഛൻ പാർട്ടിയിലുണ്ടായ കാലമല്ല ഇപ്പോഴത്തേത്, ഞാനും പ്രസ്ഥാനത്തിന്റെ ഭാഗമായപ്പോഴുള്ള സമയമല്ല ഇപ്പോൾ, ആ വഴിയെല്ലാം മാറി. സിപിഎമ്മിലെ കുറച്ച് ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. വർഗവഞ്ചകി ആണെന്നു പലരും പറയും. സിപിഎം ഒരുപാട് സഹായിച്ചെങ്കിലും അതിനേക്കാൾ കൂടുതൽ വിഷമവും എനിക്ക് തന്നിട്ടുണ്ട്. അത് നിലവിൽ പറയാൻ താല്പര്യപ്പെടുന്നില്ല. എന്റെ ഇത്രയും നാളത്തെ പ്രവർത്തനമാണ് ഈ നിലയിൽ എത്തിച്ചത്. നാട്ടിലെ പ്രവർത്തകരെയെല്ലാം ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിത്' - കോൺ​ഗ്രസ് സമര വേദിയിൽ ഐഷാ പോറ്റി പറഞ്ഞു.

advertisement

ഇതും വായിക്കുക: മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺ‌ഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു

തനിക്ക് ഒരു പിആർ വർക്കും ഉണ്ടായിരുന്നില്ല. സ്വകാര്യതയും. ജോലിയും കളഞ്ഞായിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്തിയത് കോൺഗ്രസിന്റെ ഭാഗമാകാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നില്ല ഇപ്പോഴാണ് കോൺഗ്രസിലേക്ക് പോകാൻ തീരുമാനിച്ചത്. താൻ അധികാര മോഹിയല്ലെന്നും ഒരു എളിയ പ്രവർത്തകയായി കോൺഗ്രസിന് ഒപ്പം ഉണ്ടാകുമെന്നും ഐഷാ പോറ്റി പ്രതികരിച്ചു.

പ്രതിപക്ഷനേതാവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശം. കൊട്ടാരക്കരയിൽ ഐഷാ പോറ്റിയെ സ്ഥാനാർത്ഥിയാക്കുമെന്നാണ് വിവരം. എതിർച്ചേരിയിലുണ്ടായിരുന്നപ്പോഴും ആദരവുള്ള നേതാവായിരുന്നു ഐഷാ പോറ്റിയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എംഎൽഎ ആയി ഐഷാ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷാ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: P. Aisha Potty, who secured three consecutive victories from the Kottarakkara constituency on a CPM ticket, officially joined the Congress party at the venue of the "day-and-night" protest in Thiruvananthapuram. KPCC President Sunny Joseph handed over the party membership to her. Aisha Potty stated that she anticipates "vile" social media attacks in the coming days due to her decision to join Congress. However, she emphasized that no matter how much she is criticized, it will only serve to make her stronger.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
Open in App
Home
Video
Impact Shorts
Web Stories