മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്നാണ് വിവരം
തിരുവനന്തപുരം: കൊട്ടാരക്കരയിൽ നിന്ന് മൂന്ന് തവണ സിപിഎം ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായ പി ഐഷാ പോറ്റി എംഎൽഎ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരം ലോക്ഭവന് മുന്നിൽ നടക്കുന്ന യുഡിഎഫ് രാപകൽ സമര വേദിയിലെത്തിയാണ് ഐഷാ പോറ്റി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഷാളണയിച്ച് ഐഷാ പോറ്റിയെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്നാണ് വിവരം.
'25 കൊല്ലത്തോളം താൻ ജനപ്രതിനിധിയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യം അല്ല ഇന്ന് പാർട്ടിയിൽ. കുറച്ചുപേർ ചേർന്ന് എല്ലാം തീരുമാനിക്കുകയാണ്. ഒരുപാട് തിക്ത അനുഭവങ്ങൾ ഉണ്ടായി. ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. പാർട്ടി വിട്ടതിനു സൈബർ ആക്രമണം ഉണ്ടായാലും ഭയക്കുന്നില്ല. തനിക്ക് ഒരു അധികാരങ്ങളും വേണ്ട'- ഐഷാ പോറ്റി പറഞ്ഞു.
2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12,087 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷാ പോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്. 2011 ല്‍ 20,592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച അവർ 2016ല്‍ 42,632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ രണ്ടുമായില്ലെന്നു മാത്രമല്ല സിപിഎമ്മിൽ നിന്ന് അകലുകയും ചെയ്തു.
advertisement
ഉമ്മന്‍ചാണ്ടി അനുസമരണത്തിലടക്കമുള്ള വേദികളില്‍ സജീവമായതോടെ കോണ്‍ഗ്രസിലേക്കെന്നുള്ള ചര്‍ച്ച സജീവമായെങ്കിലും അവര്‍ തന്നെ നിഷേധിച്ചു. മണ്ഡലത്തിലെ എംഎല്‍എയും ധനകാര്യ മന്ത്രിയുമായ കെ എന്‍ ബാലഗോപാലുമായി നല്ല രസത്തിലല്ലെന്നും വാര്‍ത്ത പരന്നതോടെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അവരോട് ആവശ്യപ്പെട്ടു.
ഐഷാ പോറ്റിയുടെ മണ്ഡലത്തിലെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാല്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നും യുഡിഎഫ് കരുതുന്നു.
Summary: P. Aisha Potty, who served as a three-time CPM MLA from Kottarakkara, has officially joined the Congress party. She accepted the party membership at the venue of the UDF's "day-and-night" protest being held in front of the Lok Bhavan in Thiruvananthapuram. Reports suggest that Aisha Potty is likely to be the UDF candidate for the Kottarakkara constituency in the upcoming Assembly elections.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 13, 2026 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു










