പി ജയരാജനെയും ടി വി രാജേഷിനെയും കേസില്‍പ്പെടുത്താന്‍ കെ സുധാകരന്‍ പൊലീസിനെ വിരട്ടിയെന്നാണ് ഷെഫീര്‍ കണ്ണൂരില്‍ പ്രസംഗത്തില്‍ പറഞ്ഞത്.
Also Read- പണം നൽകി പത്രപ്പരസ്യം നൽകിയത് രാജസ്ഥാൻ സർക്കാർ; ഉപകാരമായത് കേരള സർക്കാരിനെന്ന് മന്ത്രി എം.ബി. രാജേഷ്
അന്വേഷണം നടത്തിയല്ല പ്രതികളെ തീരുമാനിച്ചതെന്ന് പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ പൊലീസിനെ വിരട്ടിയാണ് പ്രതിചേര്‍ത്തതെന്നാണ് ഷെഫീര്‍ പറഞ്ഞത്. കൊലപാതകം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാണ് അന്ന് പൊലീസ് സിപിഎം നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയത്. അത് പൊലീസിനെ വിരട്ടിയാണെന്നാണ് ഷെഫീര്‍ പറയുന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിട്ടപ്പോള്‍ ഡല്‍ഹിയിലും സുധാകരന്‍ സ്വാധീനം ചെലുത്തിയതായി ഷെഫീര്‍ പറയുന്നു.
advertisement
Also Read- ‘മണിപ്പൂരിൽ കലാപത്തിന്റെ പേരിൽ നടക്കുന്നത് ആസൂത്രിതമായ ക്രൈസ്തവ വേട്ട’: മുഖ്യമന്ത്രി പിണറായി
തെളിവുകളെ അടിസ്ഥാനപ്പെടുത്തിയല്ല, കൃത്യമായ രാഷ്ട്രീയ വിരോധംവെച്ചാണ് സിപിഎം നേതാക്കളെ പ്രതിചേര്‍ത്തതെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിയാണെന്നു തെളിയിക്കുന്നതാണ് കെപിസിസി സെക്രട്ടറിയുടെ വാക്കുകള്‍. നിരപരാധികളെ രാഷ്ട്രീയ വിരോധത്തില്‍ പ്രതി ചേര്‍ത്തത് ബോധപൂര്‍വമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ സാക്ഷിയാക്കിയാണ് ഷെഫീര്‍ ഈ പ്രഖ്യാപനം നടത്തിയത്. അത് തെറ്റാണെങ്കില്‍ സുധാകരന്‍ തിരുത്തുമായിരുന്നു. എന്നാല്‍, ഇതുവരെ സുധാകരന്‍ അത് നിഷേധിച്ചിട്ടില്ല. കെ സുധാകരനെയും ഷെഫീറിനെയും ചോദ്യം ചെയ്താല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും ജയരാജന്‍ പറഞ്ഞു.