TRENDING:

ശശിയെ സംരക്ഷിച്ച് സിപിഎം നേതൃത്വം:പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് : പി കെ ശശി എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം തുടരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് അതൃപ്തി. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമായിരുന്നുവെങ്കിലും, സിപിഎം പ്രചാരണ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു എംഎല്‍എയെ മാറ്റാത്തതിനെ തുടര്‍ന്ന് പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
advertisement

തൃപ്തി ദേശായി വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദർശനത്തിന് അനുമതി വേണമെന്ന് ആവശ്യം

നവംബര്‍ 21ന് നടക്കുന്ന സിപിഎം കാല്‍നട പ്രചരണജാഥയില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തിന്റെ ക്യാപ്റ്റന്‍ പി കെ ശശിയാണ്. എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ തീര്‍പ്പു കല്‍പിക്കാന്‍ 23ന് സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെ ശശിയെ ജാഥ നയിക്കാന്‍ ചുമതലപ്പെടുത്തിയതാണ് വിവാദമാകുന്നത്. ലൈംഗിക പീഡന പരാതി നിലനില്‍ക്കേ ശശിയെ ക്യാപ്റ്റനായി നിയോഗിക്കുന്നത് വിമര്‍ശനത്തിന് കാരണമാകുമെന്നതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ആവശ്യം.

advertisement

കൈമലർത്തി പൊലീസ്; തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്താനുള്ള നീക്കം പാളുന്നു

പി കെ ശശിക്കെതിരെ വനിതാ ഡിവൈഎഫ്‌ഐ നേതാവ് പീഡന പരാതി നല്‍കിയിട്ട് നാളുകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് വനിതാ നേതാവ് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതോടെയാണ് ശശിയെ പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന ആവശ്യം സിപിഎമ്മിലെ ഒരു വിഭാഗം ശക്തമാക്കിയത്. ഈ മാസം 23ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ചര്‍ച്ചയാകുമെന്നാണ് സൂചന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശിയെ സംരക്ഷിച്ച് സിപിഎം നേതൃത്വം:പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം