കൈമലർത്തി പൊലീസ്; തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്താനുള്ള നീക്കം പാളുന്നു
Last Updated:
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നൽകേണ്ട പാസിനെക്കുറിച്ചു പോലീസ് സ്റ്റേഷനുകളിൽ ഇനിയും കൃത്യമായ നിർദേശം എത്തിയില്ല. പാസ് അന്വേഷിച്ചു എത്തുന്നവരോട് കൈമലർത്തുകയാണ് പോലീസ്. പാസിനെ കുറിച്ച് മേലുദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പല സ്റ്റേഷനുകളിലും പാസിനായി അപേക്ഷ കിട്ടിയിട്ടുണ്ടെങ്കിലും അതിൽ എന്താണ് ചെയ്യേണ്ടതെന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചയമില്ല.
പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലക്കലിലും മറ്റ് പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്ന് ഡിജിപിയും വ്യക്തമാക്കിയിരുന്നു. എന്നാൽ മണ്ഡലകാലത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ പൊലീസിന് ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല. പാസ് നൽകുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പറയുന്നു. നിര്‍ബന്ധമെങ്കില്‍ പാസിന് പകരം കേസില്‍ ഉള്‍പ്പെട്ട വണ്ടിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് ചില സ്റ്റേഷനുകളിൽനിന്ന് പറഞ്ഞത്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പാസ് നിര്‍ബന്ധമാക്കിയത്. യാത്ര ചെയ്യുന്ന തീയതി ഉള്‍പ്പടെ രേഖപ്പെടുത്തിയ പാസ് വാഹനത്തിന്റെ മുന്നില്‍ പതിക്കണമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. പാസ് ഉള്ള വാഹനങ്ങളെ മാത്രമെ നിലയ്ക്കലിൽ പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന് ശബരിമല അവലോകന യോഗങ്ങൾക്ക് ശേഷം പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2018 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈമലർത്തി പൊലീസ്; തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്താനുള്ള നീക്കം പാളുന്നു