മൂന്നാറിൽ പടയപ്പ, സജീവ സാന്നിദ്ധ്യം ആണെങ്കിലും മുൻകാലങ്ങളിൽ ആക്രമണം കുറവായിരുന്നു. ഏതാനും നാളുകളായി വഴിയോര വ്യാപാര സ്ഥാപങ്ങൾക്കും വാഹനങ്ങൾക്കും നേരെ ആന ആക്രമണം നടത്താറുണ്ട്. പടയപ്പയ്ക്കു നേരെ മനപ്പൂർവ്വമായ പ്രകോപനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വനം വകുപ്പ്, കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കടലാർ സ്വദേശിയ്ക്കെതിരെ, കേസ് എടുക്കുകയും ചെയ്തു.
Also Read- മലക്കപ്പാറയിൽ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽനിന്ന് വെള്ളംകുടിച്ചു
മുൻകാലങ്ങളെ അപേക്ഷിച്ച് ഏതാനും മാസങ്ങളായി, സ്ഥിരമായി, ആന ജനവാസ മേഖലയിലേയ്ക് ഇറങ്ങുന്നതും അക്രമ സ്വഭാവം കാണിയ്ക്കുന്നതും ആശങ്കയ്ക് ഇടയാക്കുന്നു. ആനയുടെ പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളും അക്രമത്തിലേയ്ക് നയിക്കുന്നതായാണ് സംശയം. ഓട്ടോ റിക്ഷ തകർന്നത് സംബന്ധിച്ച് ഉടമ പ്രദീപ് വനം വകുപ്പിൽ പരാതി നൽകി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
January 20, 2023 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ആന തകർത്തു