മലക്കപ്പാറയിൽ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽനിന്ന് വെള്ളംകുടിച്ചു

Last Updated:

വൈകിട്ട് സ്ഥലത്തെത്തിയ കാട്ടാനയെ തൊഴിലാളികൾ സംഘം ചേർന്ന് ഓടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇതേ ആന അർദ്ധരാത്രി വീണ്ടും എത്തിയത്

തൃശൂർ: മലക്കപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയുടെ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ച് മടങ്ങി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
വൈകിട്ട് സ്ഥലത്തെത്തിയ കാട്ടാനയെ തൊഴിലാളികൾ സംഘം ചേർന്ന് ഓടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇതേ ആന അർദ്ധരാത്രി വീണ്ടും എത്തിയത്. ചിന്നംവിളിച്ച് എത്തിയ ആന, വീടിന്‍റെ പിൻഭാഗത്തെ വാതിലും ഭിത്തിയും തകർത്തും. ഇതിനുശേഷമാണ് അടുക്കള ഭാ​ഗത്ത് ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ചിട്ട് ആന മടങ്ങിയത്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കാട്ടാന ഭീഷണിയിലാണെന്നും തൊഴിലാളികൾ പറയുന്നു.
advertisement
അതേസമയം കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതും വീടുകള്‍ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടന്നത് കിഴക്കന്‍ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്‍മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലക്കപ്പാറയിൽ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽനിന്ന് വെള്ളംകുടിച്ചു
Next Article
advertisement
15 കാരനായ പാക് ടെലിവിഷൻ താരം ഹൃദയാഘാതത്താൽ മരിച്ചു
15 കാരനായ പാക് ടെലിവിഷൻ താരം ഹൃദയാഘാതത്താൽ മരിച്ചു
  • 15 കാരനായ പാക് ടെലിവിഷൻ താരം ഉമർ ഷാ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

  • ഉമർ ഷാ 'ജീതോ പാകിസ്ഥാൻ', 'ഷാൻ-ഇ-റമദാൻ' തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായി.

  • ഉമറിന്റെ മരണത്തിൽ പാകിസ്ഥാനി താരങ്ങളും ആരാധകരും ദുഃഖം പ്രകടിപ്പിച്ചു.

View All
advertisement