തൃശൂരില്‍ പത്മജ വേണുഗോപാലും വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും മത്സരിക്കും. മന്ത്രി എ സി മൊയ്തീന് എതിരെ കുന്നംകുളത്ത് മത്സരിക്കുക കെ ജയശങ്കര്‍ ആയിരിക്കും. ബാക്കി എല്ലാ മണ്ഡലങ്ങളിലും ഒന്നില്‍ കൂടുതല്‍ പേരുകള്‍ നല്‍കിയിട്ടുണ്ട്.
advertisement
ഒല്ലൂര്‍ മണ്ഡലത്തില്‍ ജോസ് വള്ളൂരിനാണ് പ്രഥമ പരിഗണന എങ്കിലും ഡോ. നിജി ജസ്റ്റിനും ലിസ്റ്റിലുണ്ട്. മണലൂരില്‍ ടി ജെ സനീഷ് കുമാറും ഷാജി കോടങ്കണ്ടത്തും പട്ടികയില്‍ ഉണ്ട്. ചാലക്കുടിയില്‍ ഷിബു വലപ്പന്‍, എം പി വിന്‍സെന്റ് എന്നിവരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്. പി സി ചാക്കോയേയും ഇവിടെ പരിഗണിച്ചേക്കും. ഇവിടെ ഷോണ്‍ പെല്ലിശേരിയെ പരിഗണിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
നാട്ടികയില്‍ കെ വി ദാസനാണ് പ്രഥമ പരിഗണന എങ്കിലും എന്‍ കെ സുധീറിനേയും പരിഗണിക്കുന്നു. കയ്പമംഗലത്ത് ശോഭ സുബിന്‍, വി എം മുഹയുദ്ദിന്‍ എന്നിവര്‍ പട്ടികയില്‍ ഉണ്ട്. പുതുക്കാട് ടി ജെ സനീഷ് കുമാര്‍, ജോസഫ് ടാജറ്റ്, കെ എം ബാബുരാജ്, കൊടുങ്ങല്ലൂരില്‍ സി എഫ് ശ്രീനിവാസന്‍, എം എസ് അനില്‍കുമാര്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടി. ചേലക്കര മണ്ഡലം മുസ്ലീം ലീഗുമായി വച്ചു മാറുകയാണെങ്കില്‍ പകരം ലഭിക്കുന്ന ഗുരുവായൂരില്‍ ടി വി ചന്ദ്രമോഹനേയോ അബ്ദുറഹിമാന്‍ കുട്ടിയേയോ പരിഗണിക്കും.
