താൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്ക് വോട്ട് ചെയ്യുമെന്നും അതിനു താൻ ഉദാഹരണമാണെന്ന് പത്മജ പറഞ്ഞു. തന്റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ, ഏതു പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം തന്നോടു പറഞ്ഞില്ല. കാരണം, താൻ അന്ന് കോൺഗ്രസിലാണ്. അക്കാര്യത്തിൽ അദ്ദേഹം വലിയ മര്യാദ കാണിച്ചു. എന്നും തന്റെ മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് പിതാവെന്നും പത്മജ വ്യക്തമാക്കി.
advertisement
ആരു ജയിക്കുമെന്ന് പറയാൻ താൻ ജോത്സ്യം നോക്കിയിട്ടില്ലെന്നും അത് പഠിക്കുന്ന സമയത്ത് താൻ പറയാമെന്നും പത്മജ പറഞ്ഞു പലരോടും സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് മുന്നിൽ നിൽക്കുന്നത്. അതും വിചാരിക്കുന്നതിനും മുകളിലാണ്. കള്ളവോട്ട് എപ്പോഴും എൽ.ഡി.എഫിന്‍റെ ജോലിയാണെന്നും പത്മജ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
April 26, 2024 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയല്ലല്ലോ; സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പ് '; പത്മജ