Kerala Lok Sabha Election 2024 : ‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല'; രഞ്ജി പണിക്കര്‍
- Published by:Sarika KP
- news18-malayalam
Last Updated:
സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
കൊച്ചി: തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് പക്ഷേ സുരേഷ്‌ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ് ഇതെന്നും പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. . ജനാധിപത്യത്തിന്റെ നിലനിൽപിനു വേണ്ടി, അല്ലെങ്കിൽ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിനായി വോട്ടു ചെയ്തിട്ടുണ്ട്. എല്ലാക്കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും പരാധീനതകൾക്കും ഉള്ളിൽ നിന്നുകൊണ്ടുതന്നെ ജനാധിപത്യത്തിന് അതിന്റേതായ ഒരു മെക്കാനിസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വോട്ടറാണ് താനെന്നും രഞ്ജി പണിക്കർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 26, 2024 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Lok Sabha Election 2024 : ‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല'; രഞ്ജി പണിക്കര്‍