TRENDING:

'മൗലികാവകാശങ്ങളെ ലംഘിക്കുന്നത്, ഭരണഘടനാ വിരുദ്ധം'; ഏക സിവിൽ കോഡിൽ നിന്നു കേന്ദ്രം പിന്മാറണമെന്ന് പാളയം ഇമാം

Last Updated:

തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശത്തിനിടെയാണ് ഇമാമിന്റെ വാക്കുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഏക സിവില്‍ കോഡ് മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന നിയമം നടപ്പാക്കുന്നതു നല്ലതല്ലെന്നും ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശത്തിനിടെയാണ് ഇമാമിന്റെ വാക്കുകൾ.
പാളയം ഇമാം വി പി സുഹൈബ് മൗലവി
പാളയം ഇമാം വി പി സുഹൈബ് മൗലവി
advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചന നല്‍കിയതോടെ വലിയ തോതിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കടുത്ത വിയോജിപ്പുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നപ്പോള്‍ ഇതിനെ പ്രതിരോധിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.

Also Read- ‘സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം വി പി സുഹൈബ്

advertisement

നീക്കത്തെ ശക്തിയായി എതിര്‍ക്കുമെന്നും നിലപാട് ജൂലൈ ആദ്യവാരം ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയെ അറിയിക്കുമെന്നുമാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കിയത്. വരുന്ന 14വരെയാണ് നിയമ കമ്മീഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന ചര്‍ച്ചകളിലും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.

ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനാവില്ലെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. മുസ്ലിം ലീഗ് ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും നേതൃയോഗത്തിനു ശേഷം ലീഗ് നേതാക്കള്‍ പറഞ്ഞു.

advertisement

Also Read- ‘പ്രസിഡന്റായിരുന്നപ്പോൾ എത്ര മുസ്ലീം രാജ്യങ്ങളെയാണ് ആക്രമിച്ചതെന്ന് ഒബാമ ഓര്‍മിക്കണം’: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളും മതനിയമങ്ങളും വിശ്വാസങ്ങളുമുള്ള നാടാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരേ സിവില്‍ നിയമം എന്നത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമോയെന്ന പ്രധാനമന്ത്രിയുടെ ഭയമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഷയം എടുത്തിട്ടതിനു പിന്നില്‍. തെരഞ്ഞെടുപ്പിനായി ഒരു അജണ്ട സെറ്റ് ചെയ്യുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി തന്റെ പെര്‍ഫോമന്‍സ് റെക്കോര്‍ഡ് മോശമായിരുന്നുവെന്ന് മോദിക്കറിയാം. അതുകൊണ്ട് ഒരു തുറുപ്പ് ചീട്ട് ഇറക്കിനോക്കുകയാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൗലികാവകാശങ്ങളെ ലംഘിക്കുന്നത്, ഭരണഘടനാ വിരുദ്ധം'; ഏക സിവിൽ കോഡിൽ നിന്നു കേന്ദ്രം പിന്മാറണമെന്ന് പാളയം ഇമാം
Open in App
Home
Video
Impact Shorts
Web Stories