'സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു'; 'തൊപ്പി'ക്കെതിരെ പാളയം ഇമാം വി പി സുഹൈബ് മൗലവി
Last Updated:
കേരള സ്റ്റോറി സിനിമ സഹോദര്യം തകർക്കുന്നത്, സിനിമ കേരളം ഏറ്റെടുത്തില്ല. മത സൗഹാർദത്തിന്റെ യഥാർത്ഥ സ്റ്റോറിയാണ് കേരളത്തിലുള്ളത്...
തിരുവനന്തപുരം: അടുത്തിടെ അറസ്റ്റിലായ യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുകയാണെന്ന് ഈദ് പ്രാർഥനകൾക്ക് നേതൃത്വം നൽകിക്കൊണ്ടുള്ള പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പുതുതലമുറയെ അറിയാതെ പോവുകയാണ്. അവരെ അറിയുകയും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രാപ്തരാക്കണം. അകലങ്ങളിൽ നിന്ന് ഉത്തരവിറക്കുന്ന കാരണവന്മാരെ അല്ല കുട്ടികൾക്ക് വേണ്ടത്. സുഹൃത്തുക്കളായ മാതാപിതാക്കളെയാണെന്നും സുഹൈബ് മൗലവി പറഞ്ഞു.
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുഹൈബ് മൗലവി. ഏക സിവിൽ കോഡ് രാജ്യത്തിൻറെ വൈവിധ്യങ്ങളെ ഇല്ലാതാക്കും. ഏക സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും. ഭരണഘടനയെ ഹനിക്കലാണ് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക. ഏക സിവിൽ കോഡിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധ്രുവീകരണ രാഷ്ട്രീയം നാടിൻറെ സമാധാനം കെടുത്തുമെന്നാണ് മണിപ്പൂർ സംഭവം വ്യക്തമാക്കുന്നതെന്ന് സുഹൈബ് മൗലവി പറഞ്ഞു. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
കേരള സ്റ്റോറി സിനിമ സഹോദര്യം തകർക്കുന്നതാണെന്ന് പാളയം ഇമാം പറഞ്ഞു. ഐ എസ് ഐ എസ് ഇസ്ലാമിന്റെ ഭാഗമല്ല. സിനിമ കേരളം ഏറ്റെടുത്തില്ല. മത സൗഹാർദത്തിന്റെ യഥാർത്ഥ സ്റ്റോറിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 29, 2023 8:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു'; 'തൊപ്പി'ക്കെതിരെ പാളയം ഇമാം വി പി സുഹൈബ് മൗലവി