മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാലാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. അതിനുപകരമായി പങ്കെടുക്കേണ്ടിയിരുന്ന ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തില്ല.
ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ വിട്ടുനിൽക്കുകയായിരുന്നു. അതേ സമയം ജില്ലയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളില്‍ ആക്ഷേപം ഉയരുന്നുണ്ട്.
advertisement
അബ്ബാസലി തങ്ങളെ അവസാന മണിക്കൂറിലാണ് ക്ഷണിച്ചതെന്ന് ആരോപണം. അതേ സമയം നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളത് കൊണ്ടാണ് അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണമെന്നും റിപ്പോർട്ട്.
