TRENDING:

'ശശി തരൂരിനെ തലസ്ഥാനത്തെ മധ്യവർഗം കൈവിട്ടു'; പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ആവർത്തിച്ച് പന്ന്യൻ രവീന്ദ്രൻ

Last Updated:

തരൂരിന് വലിയ വോട്ട് ചോർച്ച ഉണ്ടാകുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ശശി തരൂരിന്റെയും രാജീവ് ചന്ദ്രശേഖരിന്റെയും മത്സരമെന്നും പന്ന്യൻ രവീന്ദ്രൻ ന്യൂസ് 18 നോട് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശശി തരൂരിനെ തലസ്ഥാനത്തെ മധ്യവർഗം കൈവിട്ടതായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തരൂരിന് വലിയ വോട്ട് ചോർച്ച ഉണ്ടാകുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ശശി തരൂരിന്റെയും രാജീവ് ചന്ദ്രശേഖരിന്റെയും മത്സരമെന്നും പന്ന്യൻ രവീന്ദ്രൻ ന്യൂസ് 18 നോട് പറഞ്ഞു. തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നും പന്ന്യൻ രവീന്ദ്രൻ ആവർത്തിച്ചു.
advertisement

തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെ പന്ന്യനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.

അതേസമയം, പന്ന്യന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പന്ന്യൻ പറഞ്ഞതിൽ തെറ്റില്ല, ഇടതിന്റെ മുഖ്യ എതിരാളി ആർഎസ്‌എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'തിരുവനന്തപുരത്ത് ഒന്നാം സ്ഥാനത്ത് എൽഡിഎഫ് വരും. രണ്ടാം സ്ഥാനത്ത് എൻഡിഎയും. യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഈ യാഥാർത്ഥ്യമാണ് പന്ന്യൻ പറഞ്ഞത്. പ്രചാരണം ശക്തമല്ലെന്ന മാധ്യമപ്രവചനങ്ങൾ പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാ വീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സർവേ ജനങ്ങളുടെ സർവേയാണ്.' - ബിനോയ്‌ വിശ്വം പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശശി തരൂരിനെ തലസ്ഥാനത്തെ മധ്യവർഗം കൈവിട്ടു'; പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ആവർത്തിച്ച് പന്ന്യൻ രവീന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories