തിരുവനന്തപുരം ജഗതി ആറ്റുവരമ്പിൽ ടിസി 16/991 സെൽവരാജിന്‍റെ മകനാണ് ജിജു. തിരുവനന്തപുരത്ത് നേരത്തെ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു. നാലു മാസം മുമ്പാണ് ഇയാൾ കൊച്ചിയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇയാൾ അനന്യ കുമാരി അലക്സിനൊപ്പം ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അനന്യയെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടതും ജിജു ആയിരുന്നു. അനന്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ജിജു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ ്ദുരൂഹസാഹചര്യത്തിൽ മരണം ഉണ്ടായിരിക്കുന്നത്.
advertisement
അനന്യയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് സുഹൃത്തിന്‍റെ വീട്ടിലെത്തിയത്. രാവിലെ വീട്ടിലുണ്ടായിരുന്നവർ പുറത്ത് സാധനം വാങ്ങാൻ പോയ സമയത്താണ് ജിജു ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ജിജു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളിയും മരിച്ചതോടെ സമഗ്രമായ ്അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി കൊച്ചിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അനന്യയുടെ പങ്കാളിയും ജീവനൊടുക്കിയത്.
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മരണം; പോലീസ് അന്വേഷണം ആരംഭിക്കുന്നു
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസിന്റെ അന്വേഷണം ഇന്ന് തുടങ്ങും. അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവരുടെ പരിശോധനകളും ഇന്ന് നടക്കും. സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെയടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.
Also read: അനന്യ അലക്സിന്റെ മരണം; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് അനന്യയെ ഫ്ളാറ്റിൽ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയ്‌ക്കൊപ്പം ഒരു സുഹ്യത്തും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇവര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ റേഡിയോ ജോക്കികൂടിയായിരുന്നു അനന്യ. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.