വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവച്ചിരുന്നു. നേരത്തെ എംഎൽഎയ്ക്കെതിരെ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തത് പക്വത കുറവും ധിക്കാരവും കൊണ്ടാണെന്ന് ജില്ലാ കൗണ്‍സിലിൽ വിമര്‍ശനമുയര്‍ന്നിരുന്നു.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയത്. കാനം പക്ഷക്കാരനായിരുന്ന ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. കെ ഇ ഇസ്മായില്‍ വിഭാഗം മണ്ഡലം കമ്മിറ്റിയിൽ മുൻതൂക്കം നേടിയിരുന്നു.
advertisement
ഇതിനിടെ , 2022ൽ മുഹമ്മദ് മുഹ്സിൻ നായകനായി അഭിനയിച്ച 'തീ' എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിരുന്നു. ' കല ജീവിതത്തിന്റെ ഭാഗമാണ്, എംഎല്‍എയായി എപ്പോഴും ഇരിക്കാന്‍ സാധിക്കില്ല. സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും'- മുഹമ്മദ് മുഫ്‌സിന്‍ നേരത്തെ പറഞ്ഞിരുന്നു.
