TRENDING:

'പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ്.ഡി.പി.ഐ വോട്ട് വിലയ്ക്കു വാങ്ങി': ആരോപണവുമായി പി.സി ജോര്‍ജ്

Last Updated:

എസ്ഡിപിഐ ബന്ധത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ് ഡി പി ഐ വോട്ട് വിലക്ക് വാങ്ങിയതായി പിസി ജോർജ്. എസ്ഡിപിഐ ബന്ധത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. പൂഞ്ഞാറിൽ മുപ്പത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജോർജ് ന്യൂസ്‌ 18 നോട്‌ പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടാ എന്ന് പറയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ധൈര്യമുണ്ടോയെന്നും ജോർജ് ചോദിച്ചു.
advertisement

അതേസമയം പിസി ജോർജിന്റെ ആരോപണം പൂഞ്ഞാറിലെ ഇടത് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ നിഷേധിച്ചു. പൂഞ്ഞാറിൽ പതിനായിരം വോട്ടിനു ജയിക്കുമെന്നും സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു.

Also Read പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം

അടുത്തിടെ  ഈരാറ്റുപേട്ടയിൽ  പ്രചാരണത്തിനെത്തിയപ്പോള്‍ പി.സി ജോർജിനെ കൂക്കുവിളിച്ചതും മണ്ഡലത്തിൽ ചർച്ചാ വിഷയമാണ്. . ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ സമാന അനുഭവം പി സി ജോര്‍ജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിച്ചു. എന്നാല്‍ തന്നെ കൂക്കിവിളിച്ചതിനു  പിന്നില്‍ എസ്ഡിപിഐക്കാരാണെന്നാണ പി.സി ജോർജ് ആരോപിച്ചത്.

advertisement

ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് പിസിയുടെ ആരോപണം. ഇനി ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോര്‍ജ് അഭ്യർഥിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ള വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ. വൈസ് ചെയർമാൻ റജി കെ ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ എ നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

advertisement

Also Read വികസനത്തിൽ ആരാണ് മുന്നിൽ, എൽഡിഎഫോ യുഡിഎഫോ? ഉമ്മൻചാണ്ടിക്ക് മറുപടിയുമായി പിണറായി വിജയൻ

ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പി സി ജോര്‍ജ് പൂഞ്ഞാറിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍ നീക്കം. മാർച്ച് ഏഴിന് പി സി ജോ​ർ​ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം പി​ള​ർ​ന്നിരുന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഇ ​കെ ഹ​സ​ൻ​കു​ട്ടി​യെ​യും മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളെ​യും നീ​ക്കി​യാ​ണ് പിളർന്ന വിഭാഗം​​ പു​തി​യ ക​മ്മി​റ്റി രൂ​പീകരിച്ചത്. ദ​ളി​ത്, ഈ​ഴ​വ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ നി​ര​ന്ത​രം വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തു​ക​യും നി​ല​പാ​ടി​ല്ലാ​ത്ത രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന പി ​സി ജോ​ർ​ജിന്റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​​ പു​തി​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി നി​ല​വി​ലെ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഹാ​ജി പാ​മ​ങ്ങാ​ട​നെ​യും ചെ​യ​ർ​മാ​നാ​യി പാ​ല​ക്കാ​ട്​ ജി​ല്ല പ്ര​സി​ഡ​ന്റാ​യി​രു​ന്ന ജ​യ​ൻ മ​മ്പ​റ​ത്തെ​യും സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റാ​യി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഖാ​ദ​ർ മാ​സ്​​റ്റ​റെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന എ​സ് എം കെ മു​ഹ​മ്മ​ദ​ലി​യെ​യും തെ​ര​ഞ്ഞെ​ടുത്തിരുന്നു. പു​തി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും ജ​ന​താ​ദ​ളി​ൽ (എ​സ്) ല​യി​ക്കു​മെ​ന്ന്​ മലപ്പുറത്ത് നടത്തിയ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ്.ഡി.പി.ഐ വോട്ട് വിലയ്ക്കു വാങ്ങി': ആരോപണവുമായി പി.സി ജോര്‍ജ്
Open in App
Home
Video
Impact Shorts
Web Stories