• HOME
 • »
 • NEWS
 • »
 • kerala
 • »
 • പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം

പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം

വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ളയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

പി.സി ജോർജ്

പി.സി ജോർജ്

 • Last Updated :
 • Share this:
  കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ള. തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ. വൈസ് ചെയർമാൻ റജി കെ ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ എ നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

  ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പി സി ജോര്‍ജ് പൂഞ്ഞാറിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍ നീക്കം. അതേസമയം, പുറത്താക്കൽ നീക്കത്തോട് പി സി ജോർജോ മകൻ ഷോണ്‍ ജോർജോ പ്രതികരിച്ചിട്ടില്ല.

  മാർച്ച് ഏഴിന് പി സി ജോ​ർ​ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം പി​ള​ർ​ന്നിരുന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഇ ​കെ ഹ​സ​ൻ​കു​ട്ടി​യെ​യും മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളെ​യും നീ​ക്കി​യാ​ണ് പിളർന്ന വിഭാഗം​​ പു​തി​യ ക​മ്മി​റ്റി രൂ​പീകരിച്ചത്. ദ​ളി​ത്, ഈ​ഴ​വ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ നി​ര​ന്ത​രം വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തു​ക​യും നി​ല​പാ​ടി​ല്ലാ​ത്ത രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന പി ​സി ജോ​ർ​ജിന്റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​​ പു​തി​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യത്.

  Also Read- കോർപറേഷനിൽ LDFനെ പിന്തുണക്കുന്ന കൗണ്‍സിലറുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണം UDF സ്ഥാനാർഥിക്കായി

  മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി നി​ല​വി​ലെ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഹാ​ജി പാ​മ​ങ്ങാ​ട​നെ​യും ചെ​യ​ർ​മാ​നാ​യി പാ​ല​ക്കാ​ട്​ ജി​ല്ല പ്ര​സി​ഡ​ന്റാ​യി​രു​ന്ന ജ​യ​ൻ മ​മ്പ​റ​ത്തെ​യും സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റാ​യി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഖാ​ദ​ർ മാ​സ്​​റ്റ​റെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന എ​സ് എം കെ മു​ഹ​മ്മ​ദ​ലി​യെ​യും തെ​ര​ഞ്ഞെ​ടുത്തിരുന്നു. പു​തി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും ജ​ന​താ​ദ​ളി​ൽ (എ​സ്) ല​യി​ക്കു​മെ​ന്ന്​ മലപ്പുറത്ത് നടത്തിയ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചിരുന്നു.

  പി സി ജോർജിന് മുത്തം നൽകിയ പെൺകുട്ടിക്കെതിരേ സൈബർ ആക്രമണം

  കേരള ജനപക്ഷം സ്ഥാനാർഥി പി സി ജോർജിന്റെ പ്രചാരണപര്യടനത്തിനിടെ മുത്തം നല്‍കിയ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം. പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം സെക്രട്ടറി മാത്തുക്കുട്ടി, ചെമ്മലമറ്റം സ്വദേശി മനോജ് എന്നിവർക്കെതിരേയാണ് പരാതി. മുക്കൂട്ടുതറ മേഖലയിലെ പര്യടനത്തിനിടയിലാണ് വിദ്യാർഥിനി പി.സി.ജോർജിനെ മാല ഇട്ട് സ്വീകരിച്ച് മുത്തം നൽകിയത്. പര്യടനത്തിന്റെ ഫോട്ടോ, മോശമായ രീതിയിൽ അശ്ലീല കമന്റോടുകൂടി ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രചരിപ്പിക്കുകയായിരുന്നു.

  സംഭവം നടന്നത് എരുമേലി പഞ്ചായത്തിലായതിനാൽ പരാതി എരുമേലി പൊലീസ് സ്റ്റേഷനിലേക്ക്‌ കൈമാറി. സാമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ട്  അപകീർത്തിപ്പെടുത്തിയതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പുപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. നടപടി ആവശ്യപ്പെട്ട് പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും സ്ഥാനാർഥി പി സി ജോർജും പരാതി നൽകി.
  Published by:Rajesh V
  First published: