TRENDING:

പി.സി ജോർജ്ജ് യുഡിഎഫിലേക്ക് ? തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറിയതായി പി.സി ജോർജ്

Last Updated:

പിസി ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ അന്തിമമായ തീരുമാനം നാളത്തെ യുഡിഎഫ് യോഗത്തിൽ കൈക്കൊള്ളും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏറെക്കാലമായി യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന പി.സി ജോർജിന്റെ ജനപക്ഷം സെക്കുലറിന്റെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് നാളെ യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ പിസി ജോർജിനെ മുന്നണിയിലെടുക്കണോയെന്ന കാര്യത്തിൽ അന്തിമമായ തീരുമാനം കൈക്കൊള്ളും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ എത്താൻ പിസി ജോർജ് ശ്രമം നടത്തിയിരുന്നു.
advertisement

താൻ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പി സി ജോർജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നീക്കം യുഡിഎഫ് നേതൃത്വം തള്ളിക്കളയുകയായിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന എതിർപ്പാണ് പി സി ജോർജിന്റെ മുന്നണി പ്രവേശനത്തിന് വിലങ്ങുതടി ആയത്.

ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ അനുകൂലം: പിസി ജോർജ്

തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറിയതായി കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പിസി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ നാലു വർഷമായി ഉമ്മൻ ചാണ്ടിയുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിർക്കുന്നില്ല എന്നും പിസി ജോർജ് പറഞ്ഞു. ചില പ്രാദേശികമായ എതിർപ്പുകൾ ഉണ്ട്. എന്നാൽ താൻ അതിന് വലിയ വില കൽപ്പിക്കുന്നില്ല എന്നും ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ താൻ വരുന്നതിനോട് വലിയ തോതിൽ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോർജ് പറയുന്നു. ആന്‍റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്നമില്ല എന്നും പിസി ജോർജ് വ്യക്തമാക്കി.

advertisement

Also Read തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മുസ്ലീം ലീഗ്; മതനിരപേക്ഷ യാത്രയുമായി സാദിഖലി ശിഹാബ് തങ്ങൾ

ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത് നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ എടുത്തത് എന്നും ജോർജ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ യുഡിഎഫിനുള്ളിൽ നിന്ന് അനുകൂല ചർച്ചകൾ ഉണ്ടായത്. താൻ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിൽ ജില്ലാ പഞ്ചായത്തിൽ ഭരണം ഉറപ്പായിരുന്നു എന്നും ജോർജ് പറയുന്നു.

advertisement

മുസ്ലിം സമൂഹത്തോട് മാപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പിസി ജോർജ് ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടത്തിയ ഫോൺ സംഭാഷണം വിവാദമായിരുന്നു. മുസ്‌ലിം വിഭാഗങ്ങളിലുള്ളവർ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേർന്ന് നിന്ന സമയത്തായിരുന്നു ജോർജ് ഫോണിൽ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തിൽ മാപ്പ് പറഞ്ഞാണ് പിസി ജോർജ് ഇന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്നം "പൊരുത്തപ്പെട്ടതാണ്". മുസ്ലിങ്ങൾ പൊരുത്തപ്പെട്ടാൽ പിന്നീട് പ്രശ്നമില്ല. ആ വിഭാഗത്തിൽ നിന്നുള്ളവർ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ഇരുന്നത്. പൂഞ്ഞാറിൽ നിന്ന് വീണ്ടും ജനവിധി തേടാൻ ഇരിക്കുകയാണ് മുസ്ലിം ജനസമൂഹത്തെ അനു നയിപ്പിക്കാൻ ജോർജ് നീക്കം നടത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.സി ജോർജ്ജ് യുഡിഎഫിലേക്ക് ? തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറിയതായി പി.സി ജോർജ്
Open in App
Home
Video
Impact Shorts
Web Stories