നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നേരത്തെ തുടങ്ങാൻ ഒരുങ്ങുക ആണ് മുസ്ലിം ലീഗ്. മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കൂടിയായ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പര്യടനം നടത്തും. മുസ്ലിം ലീഗിന്‍റെ മത നിരപേക്ഷ നിലപാടുകളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക കൂടി ഉദ്ദേശിച്ച് ആണ് പര്യടനം.
ഫെബ്രുവരി ആദ്യം തുടങ്ങുന്ന യാത്ര മലപ്പുറം ജില്ലയുടെ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്ന് പോകും. ഇടത് പക്ഷം ലീഗിനെതിരെ ഉന്നയിക്കുന്ന, ആരോപിച്ചു കൊണ്ടിരിക്കുന്ന വർഗീയ അജൻഡകൾക്ക് എതിരെ ഉള്ള പ്രതിരോധം ആണ് പര്യടനം. മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം നിശ്ചയിച്ച പരിപാടി കൂടി ആണ് ഈ മത നിരപേക്ഷ പര്യടനം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പരിപാടികളും ആലോചിക്കാൻ ചേർന്ന മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേക യോഗത്തിന് ശേഷം ആണ് പര്യടനം സാദിഖലി ശിഹാബ് തങ്ങൾ നയിക്കും എന്ന പ്രഖ്യാപനം വന്നത്.
Also Read
ജോസ് കെ മാണി മുന്നണിയിൽ എത്തിയത് സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ; നേട്ടം ജോസിന് മാത്രമെന്ന് ടി.പി.പീതാംബരൻ മാസ്റ്റർ
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ലീഗിന് നേട്ടമുണ്ടാക്കാനായി. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ നേട്ടം ആവർത്തിക്കാനാകുമെന്നുമാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായെന്നും ആത്മവിശ്വാസതയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. ജില്ലാ യാത്രയുടെ തീയതി ഏറെ വൈകാതെ പ്രഖ്യാപിക്കും.
ജില്ലയിൽ ആധിപത്യം വർധിപ്പിക്കുക എന്നാണു യാത്ര കൊണ്ട് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ മലപ്പുറം ജില്ലയിൽ മത്സരിച്ച 12 സീറ്റുകളിൽ തന്നെ ഇത്തവണയും ലീഗ് മത്സരിക്കും എന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സീറ്റുകൾ വച്ച് മാറുന്ന കാര്യം ഇപ്പൊൾ പരിഗണനയിൽ ഇല്ല. ഇതടക്കം ഉള്ള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യും . സ്ഥാനാർഥി ചർച്ചകളും തുടങ്ങിയിട്ടില്ല. കഴിഞ്ഞ തവണ നഷ്ടമായ താനൂർ തിരിച്ച് പിടിക്കും എന്നും അദ്ദേഹം പറഞ്ഞു.
2016 ൽ താനൂർ മാത്രം ആണ് ജില്ലയിൽ ലീഗിന്മാത്രമാണ്. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാൻ മുൻകൂട്ടി പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നത് കൊണ്ട് സാധിക്കും എന്ന് തന്നെ ആണ് ലീഗിൻ കണക്ക് കൂട്ടൽ. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ആദ്യഘട്ടത്തിൽ ശ്രദ്ധ. ഈ മാസം 15 നകം പരമാവധി പേരുകൾ ചേർക്കാൻ നിർദേശം നൽകിയതായി ലീഗ് നേതാക്കൾ പറഞ്ഞു.
മലപ്പുറം ലീഗ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പിവി അബ്ദുൽ വഹാബ്, എംഎൽഎമാരായ പി ഉബൈദുള്ള, സി മമ്മൂട്ടി, പി അബ്ദുൽ ഹമീദ് ജില്ല സെക്രട്ടറി യു.എ ലത്തീഫ് ജില്ലയിലെ പ്രമുഖ നേതാക്കളായ കുട്ടി അഹമ്മദ് കുട്ടി, നൗഷാദ് മണ്ണിശ്ശേരി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം തുടങ്ങിയവരും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.