ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി സി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഡോ. ജോ ജോസഫ്: യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ പൂഞ്ഞാറിൽ നിന്നൊരു ഹൃദ്രോഗ വിദഗ്ധൻ
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ ഇന്നു നേരിൽ കാണുമെന്നും തൃക്കാക്കരയിൽ രണ്ടു മുന്നണികളും വർഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പി സി ജോർജ് പറഞ്ഞു.
advertisement
'തൃക്കാക്കരയിലേക്ക് പരിഗണിച്ചത് ഒറ്റപ്പേര്, ഇതാണ് സിപിഎം രീതി': മന്ത്രി പി.രാജീവ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഒറ്റപ്പേരു മാത്രമാണ് സിപിഎം പരിഗണിച്ചതെന്ന് മന്ത്രി പി. രാജീവ്. മുഴുവന്‍ സമയ പാര്‍ട്ടിക്കാര്‍ അല്ലാത്തവരെ മല്‍സരിപ്പിക്കുന്നത് ആദ്യമായിട്ടല്ലെന്നും വിവിധ മേഖലയില്‍ മികവു തെളിയിക്കുന്നവരെ തിരഞ്ഞെടുപ്പു രംഗത്തു കൊണ്ടുവരുന്നത് പാര്‍ട്ടിയുടെ രീതിയാണെന്നും രാജീവ് പറഞ്ഞു. തൃക്കാക്കരയിൽ ഡോ. ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പേരു മാത്രമേ പരിഗണനയിൽ വന്നുള്ളൂ, അയാളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവർത്തനം മുഴുവൻ സമയം പ്രവർത്തനം മാത്രമല്ല. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. നേരത്തേ പലരും സിപിഎമ്മിനോടു ചേർന്നാണു നിന്നിരുന്നത്. എന്നാൽ ഇപ്പോൾ പലരും സിപിഎമ്മിന് ഉള്ളിലേക്കു വരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഡോ. ജോ ജോസഫെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.