TRENDING:

'എന്താ... ബിജെപി അത്രക്ക് തൊട്ടുകൂടാത്ത പാർട്ടിയാണോ?'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബി.ജെ.പി തൊട്ടുകൂടാത്ത പാർട്ടിയാണെന്ന് കരുതുന്നില്ലെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. ബി.ജെ.പിയുമായി യോജിച്ചുപോകുന്നതിൽ ഒരു തെറ്റുമില്ലെന്ന അഭിപ്രായക്കാരനാണ് താനെന്നും പി.സി. ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിശ്വാസികളെ തല്ലിച്ചതയ്ക്കുന്നവരുമായി യാതൊരു ബന്ധവുമില്ലെന്നും ഈ സർക്കാർ ഇന്നുതന്നെ പോകണമെന്ന അഭിപ്രായമാണുള്ളതെന്നും പി.സി. ജോർജ് പറഞ്ഞു.
advertisement

സിപിഎം ഭരി‍ക്കുന്ന പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളിൽ ബിജെപിയുമായി ചേർന്ന് ജനപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതിനെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രണ്ടിടങ്ങളിലും ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് സിപിഎം ഭരണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് സഖ്യം ഉപേക്ഷിക്കാൻ കാരണമെന്നും ജോർജ് വ്യക്തമാക്കി.

പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്

''... ബി.ജെ.പി അത്ര തൊടാൻ പാടില്ലാത്ത പാർട്ടിയാണോ? ബിജെപിയുമായി മുന്നണിയായി പോകുന്നതിൽ ഒരു തെറ്റുമില്ലെന്ന അഭിപ്രായമാണുള്ളത്. യുഡിഎഫും എൽഡിഎഫും എപ്പോഴും ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവരെ ഒറ്റപ്പെടുത്തുകയാണ്. അത്രമാത്രം പതിത്വമുള്ളവരാണ് ബിജെപിയെന്ന് കരുതുന്നില്ല. അതുകൊണ്ട് യോജിച്ച് പോകുന്നത് മഹാപാപമായി കാണുന്നില്ല.

ഞാൻ ഒരു മുന്നണിയുടെയും ആളല്ല. സ്വതന്ത്രനാണ്. ബി.ജെ.പിയും കോൺഗ്രസും ശത്രുവല്ല. പക്ഷേ, വിശ്വാസികളെ തല്ലിച്ചതക്കുന്ന ഇടതുപക്ഷവുമായി യോജിക്കാൻ പറ്റില്ല. വിശ്വാസപ്രശ്നത്തിൽ പിണറായി നീതി ചെയ്തിരുന്നെങ്കിൽ ഇടതുപക്ഷത്തെയും തുല്യമായി കണ്ടേനെ. ശബരിമലയിലെത്തുന്ന ജഡ്ജിയെ വരെ ഐ.പി.എസ്. ഉദ്യോഗസ്ഥൻ പരിശോധിക്കുന്നു. ഈ രാജ്യത്ത് എന്താണ് നടക്കുന്നത്. ഈ ഗവൺമെന്റ് ഇന്ന് പോകണമെന്നാണ് എന്റെ അഭിപ്രായം. അതിന് എന്തു ചെയ്യാമോ അത് ചെയ്യും.

advertisement

പൂഞ്ഞാര്‍ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചാണ് നിൽക്കുന്നത്. മുണ്ടക്കയം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പരിപൂർണ പിന്തുണ കൊടുത്തിരിക്കുകയാണ്. വിശ്വാസികളെ തല്ലിച്ചതക്കുന്നവൻ അധികാരത്തിൽ തുടരേണ്ടതില്ലെന്ന് കരുതിയാണ് പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്.''

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്താ... ബിജെപി അത്രക്ക് തൊട്ടുകൂടാത്ത പാർട്ടിയാണോ?'