ശബരിമലയിൽ ജഡ്‌ജിയെയും പോലീസ് തടഞ്ഞതായി ആരോപണം

Last Updated:
പത്തനംതിട്ട: ശബരിമലയിൽ എത്തിയ ഹൈക്കോടതി ജഡ്‌ജിയെയും പോലീസ് തടഞ്ഞതായി ആരോപണം. പോലീസ് നിയന്ത്രണങ്ങൾക്കെതിരായി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഹര്‍ജികളുടെ വാദത്തിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്. ജഡ്ജിയുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ഹർജിക്കാരുടെ ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ച ശബരിമല ദർശനത്തിന് എത്തിയ ഹൈക്കോടതി ജഡ്ജിയുടെ വാഹനം പൊലീസുകാർ തടഞ്ഞതായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഉദ്യോഗസ്ഥർ പിന്നീട് മാപ്പുപറഞ്ഞതായും സൂചനയുണ്ട്. വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ജഡ്ജി പരാതിയായി ഉന്നയിച്ചിട്ടില്ല. അതിനിടെയാണ് ഹര്ജിക്കാർ വിഷയം ഉന്നയിച്ചത്. ശബരിമല പോലൊരു ക്ഷേത്രത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭരണഘടനാ വിരുദ്ധമെന്നും ഹർജിക്കാർ വാദിച്ചു. ശബരിമലയിലെ പോലീസ് നടപടികൾക്ക് എതിരായ ഹർജികളിൽ വാദം തുടരുകയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ ജഡ്‌ജിയെയും പോലീസ് തടഞ്ഞതായി ആരോപണം
Next Article
advertisement
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
  • ചൈനയിൽ ജനുവരി 1 മുതൽ ഗർഭനിരോധന ഉൽപ്പന്നങ്ങൾക്കും മരുന്നുകൾക്കും 13% വാറ്റ് ബാധകമാകും.

  • ജനനനിരക്ക് ഉയർത്താൻ ലക്ഷ്യമിട്ട്, 30 വർഷത്തിനുശേഷം ചൈന ഗർഭനിരോധന നികുതി പുനഃസ്ഥാപിക്കുന്നു.

  • കോണ്ടം വില ഉയരുന്നത് പൊതുജനാരോഗ്യത്തിന് അപകടം സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

View All
advertisement