ശശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ചെന്നിത്തല
Last Updated:
തിരുവനന്തപുരം: പാര്‍ട്ടി കമ്മീഷന്‍ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി.കെ. ശശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പീഡന കേസ് അന്വേഷിക്കേണ്ടത് പൊലീസും ശിക്ഷിക്കേണ്ടത് കോടതിയുമാണ്. പാര്‍ട്ടി തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നടപടി ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള വിദ്യയാണ്. 6 മാസത്തെ സസ്‌പെന്‍ഷന്‍ കഴിയുമ്പോള്‍ ശശി വീണ്ടും പാര്‍ട്ടിയില്‍ ശക്തനായി മടങ്ങി എത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 6:20 PM IST