മൊത്തം എത്ര ഖുർആൻ ഉണ്ടായിരുന്നു എന്നു കൂടി അദ്ദേഹം പറഞ്ഞാൽ നന്നായിരിക്കുമെന്നും തോമസ് പറഞ്ഞു.
ഡിപ്ലോമാറ്റിക് ചാനൽ വഴി മതഗ്രന്ഥങ്ങൾ പ്രോട്ടോകോൾ പ്രകാരം കൊണ്ടുവരാവുന്നതല്ല. എങ്കിലും ഇതെല്ലാം ഖുർആൻ ആണ് എങ്കിൽ അതിന് വ്യക്തമായ കണക്കുകൾ കാണുമല്ലോ.
You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]
advertisement
മാത്രമല്ല, റംസാൻ പ്രമാണിച്ചുള്ള സമ്മാനകിറ്റുകൾ കോൺസുലേറ്റിൽ നിന്നും വാങ്ങിയ പ്രശ്നം വന്നപ്പോഴും (ജലീലിനെതിരെ ആക്ഷേപമായി വന്നപ്പോൾ) ഖുർആൻ വന്നതിനെ പറ്റി അദ്ദേഹം മിണ്ടാത്തതെന്താണ് എന്നും ജനങ്ങൾക്ക് അറിയണമെന്നുണ്ടെന്നും തോമസ് പറഞ്ഞു. ഖുർആൻ എന്ന അമൂല്യമായ മതഗ്രന്ഥത്തെ ആക്ഷേപിച്ചതിന് കൂടി മന്ത്രി മറുപടി പറയേണ്ടിവരുമെന്നും തോമസ് വ്യക്തമാക്കി.
വിദേശരാജ്യത്തു നിന്നുള്ള സമ്മാനങ്ങൾ കോൺസുലേറ്റ് വഴി വാങ്ങിയ മന്ത്രി ജലീൽ ഭരണഘടന 18 (4) വകുപ്പ് പ്രകാരം സത്യപ്രതിജ്ഞാലംഘനം ചെയ്തിരിക്കുന്നു എന്നത് വളരെ വ്യക്തമാണെന്നും തോമസ് വ്യക്തമാക്കി.