ജോസ് വിഭാഗത്തെ പുറത്താക്കിയ യു.ഡി.എഫ് നടപടി ചതിയും പാതകവുമാണെന്നായിരുന്നു റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പ്രതികരണം. കേരള കോൺഗ്രസ് ജോസ് വിഭാഗം ഒരു അപരാധവും ചെയ്തിട്ടില്ല. ജോസ് പക്ഷം വഴിയാധാരമാകില്ല. യുഡിഎഫ് തീരുമാനം ദുഖകരമാണ്. യുഡിഎഫ് യോഗത്തിൽ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.
You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] #BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]
advertisement
എല്ലാ ജില്ലകളിലും പ്രവർത്തകരുള്ള പാർട്ടിയാണ്. മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ജനാധിപത്യപക്ഷത്തോടൊപ്പം നിൽക്കുമെന്നും റോഷി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറക്കാൻ മുന്നണി തീരുമാനിച്ചത്.