അന്വേഷണത്തോട് ബാങ്ക് പൂർണമായും സഹകരിച്ചു. എന്നാൽ നിക്ഷേപകരിൽ ഇ ഡി വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റെന്ന് എഴുതി നൽകാൻ ബാങ്ക് സെക്രട്ടറിയെ നിർബന്ധിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. ക്രിമിനൽ നടപടച്ചട്ടത്തിലെ നിയമങ്ങൾ പ്രകാരമാണ് വിചാരണക്കോടതിയെ ഹർജി നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.
advertisement
അതേസമയം, സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളം പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം തന്നെ പിആര്‍ അരവിന്ദാക്ഷന്‍ പ്രത്യേക സിബിഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സികെ ജില്‍സ് തൊട്ടടുത്ത ദിവസമാണ് ജാമ്യാപേക്ഷ നല്‍കിയത്.
വ്യത്യസ്ത കാരണങ്ങളാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടു. ഈ മാസം 31 ന് കുറ്റപത്രം സമർപ്പിക്കാനിരിക്കെ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇഡിയുടെ വാദം. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഈ മാസം തന്നെ ഇ.ഡി കുറ്റപത്രം സമർപ്പിക്കുന്നത്.