TRENDING:

തൃശൂരിൽ ഉപയോഗയോഗ്യമല്ലാത്ത ഞാവൽപഴം പതിവായി വാങ്ങിയ ആൾ വാറ്റ് ചാരായവുമായി പിടിയിൽ

Last Updated:

പതിവായി ഇത്തരം ഞാവൽപ്പഴം വാങ്ങുന്നതിൽ സംശയം തോന്നിയ ചിലരാണ് എക്സൈസിന് വിവരമറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂരിൽ ഞാവൽപ്പഴമിട്ട് വാറ്റിയ ചാരായവുമായി ഒരാൾ പിടിയിൽ .തൃശൂർ വരന്തരപ്പള്ളി സ്വദേശി രമേശനാണ് ഓട്ടോയിൽ വാറ്റ് ചാരായമെത്തിച്ച് വിൽപ്പന നടത്തുന്നതിനിടയിൽ പിടിയിലായത്. തൃശൂര്‍ മാര്‍ക്കറ്റില്‍ നിന്നും പഴുപ്പ് കൂടിയ ഉപയോഗ യോഗ്യമല്ലാത്ത ഞാവല്‍ പഴം കൂടുതലായി ഒരാള്‍ പതിവായി വാങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ എക്‌സൈസ് സംഘം നിരക്ഷിച്ചുതുടങ്ങിയത്.
News18
News18
advertisement

തൃശൂർ കൊഴുക്കുള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ഒരു ലിറ്ററിന് 1000 രൂപ വിലയ്ക്കാണ് ചാരായം വിറ്റിരുന്നത്. ആവശ്യക്കാർക്ക് ഒട്ടോറിക്ഷയിൽ എത്തിച്ചു നൽകുന്നതായിരുന്നു രീതി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ രമേശന്റെ ഓട്ടോയിൽ യാത്രക്കാരായി കയറിക്കൊണ്ടാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടുന്നത്. 5 ലിറ്റർ ചാരായവും ഇയാളുടെ ഓട്ടോയിൽ നിന്നും എക്സൈസ് കണ്ടെുത്തു. കുറേ കാലമായി രമേശൻ ഇത്തരത്തിൽ ചാരായം വാറ്റി വിൽപനനടത്തുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഉപയോഗയോഗ്യമല്ലാത്ത ഞാവൽപഴം പതിവായി വാങ്ങിയ ആൾ വാറ്റ് ചാരായവുമായി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories