മര്യാദ പാലിക്കാതിരുന്നതാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകും. അയൾ എന്നെയോ എൽഡിഎഫിനെയോ എതിർക്കാൻ വന്നതല്ല. ചില ആവേശക്കാർ ഉണ്ടാകുമല്ലോ പലതരത്തിലാണ് അവർക്ക് ആവേശം വരുന്നത്. അതിന്റെ ഭാഗമായി ചോദിക്കുന്നതാണ്. ചോദ്യങ്ങൾ ചോദിക്കാൻ വാർത്താസമ്മേളനമല്ല അവിടെ നടന്നത്. പൊതുയോഗങ്ങൾക്ക് ചില മര്യാദകളുണ്ട്.
യോഗം കലക്കാൻ പാടില്ല. പ്രസംഗം ഇഷ്ടമുള്ളവർ കേട്ടാൽ മതി. ഇഷ്ടമില്ലാത്തവർ കേൾക്കേണ്ട. എനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുയോഗം എന്ന് പറഞ്ഞാൽ പത്രസമ്മേളനമല്ലല്ലോ. പത്രിസമ്മേളനത്തിലാണ് ചോദ്യം ചോദിക്കേണ്ടത്. നിങ്ങൾ എല്ലാവരും നാളെ എന്റെ പൊതുയോഗത്തിൽ വന്ന് ചോദ്യം ചോദിക്കുമോ അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടി അതുതന്നെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
പാർട്ടിയുടെ സജീവ പ്രവർത്തകനായ ദാസ് പി ജോർജിനോടാണ് 'വീട്ടിൽ പോയി ചോദിക്കൂ'വെന്ന് മുഖ്യമന്ത്രി പറഞ്ഞത്. തന്റെ ഭാഗത്താണ് തെറ്റെന്നും മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ താൻ ചോദ്യമുന്നയിക്കാൻ പാടില്ലായിരുന്നെന്നും ദാസ് പ്രതികരിച്ചു.
