തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കാസർഗോഡ് ജില്ലയിൽ അഞ്ചിടങ്ങളിലാണ് പര്യടനം. ഓരോ കേന്ദ്രത്തിലും പതിനായിരംപേർ ജാഥയെ സ്വീകരിക്കാനെത്തും. ചുവപ്പു വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. കലാപരിപാടികളും അരങ്ങേറും. ചൊവ്വ രാവിലെ എട്ടിന് കാസർഗോഡ് ഗസ്‌റ്റ് ഹൗസിൽ ജാഥാ ലീഡർ എം വി ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
Also Read- ‘ആര്‍എസ്എസ് ചര്‍ച്ച ദുരൂഹം, കോൺഗ്രസ്-ലീഗ്-വെൽഫയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ?’ മുഖ്യമന്ത്രി
advertisement
ഒരു മാസം കൊണ്ട് കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് തിരുവനന്തപുരത്ത് ജാഥ അവസാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലും യാത്രയുടെ ലക്ഷ്യമാവും. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം വി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടി കൂടിയാണിത്.