TRENDING:

'ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കണം'; സുരേഷ് ഗോപിയുടെ പരാമർശം നാക്ക് പിഴയല്ല: പിണറായി വിജയൻ

Last Updated:

ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കണം എന്ന് പറഞ്ഞത് നാക്ക് പിഴയല്ല. ഇരുത്തം വന്ന നേതാവാണ് ഇത് പറഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലശ്ശേരി: കേരളത്തിൽ യു ഡി എഫ് ബി ജെ പി ബാന്ധവം കൂടുതൽ തെളിവോടെ ഒരോ ദിവസം കഴിയുമ്പോൾ രംഗത്ത് വരുന്നുവെന്ന് മുഖ്യമന്ത്രി. ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കണം എന്ന് പറഞ്ഞത് നാക്ക് പിഴയല്ല. കോ ലീ ബി സഖ്യം വലിയ തോതിൽ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.‌
advertisement

ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കണം എന്ന് പറഞ്ഞത് നാക്ക് പിഴയല്ല. ഇരുത്തം വന്ന നേതാവാണ് ഇത് പറഞ്ഞത്. പരസ്യമായി ഇത്തരം രഹസ്യങ്ങൾ വിളിച്ച് പറയാൻ മറ്റ് നേതാക്കൾ തയ്യാറാകുന്നുണ്ടാവില്ല. പക്ഷെ അത്രക്ക് ജാഗ്രത പാലിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നും പിണറായി വിജയൻ തലശ്ശേരിയിൽ പറഞ്ഞു.

ലീഗിന് നല്ല സ്വാധീനം ഉള്ള മണ്ഡലത്തിൽ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. കള്ളകളിയിലൂടെ ബി ജെ പിയെ ജയിപ്പിക്കാപ്പിക്കാനുള്ള പണി യു ഡി എഫ് ഏറ്റെടുത്തിരിക്കുന്നു. ബി ജെ പി പ്രീണനത്തിൽ പരസ്യ നിലപാടുകളാണ് കെ എൻ എ ഖാദർ സ്വീകരിച്ചത്. കുറച്ച് വോട്ട് കിട്ടുന്നതിന് ഏത് അറ്റം വരെ പോകും എന്ന് കോൺഗ്രസും ലീഗും തെളിയിച്ചുവെന്നും മുഖ്യമന്ത്രി.

advertisement

കോലീബി സഖ്യം വലിയ തോതിൽ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിന്റെ കാലുസ്കൃതമായ പുരോഗതി അട്ടിമറിക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിൽ.

Also Read-'ഗുരുവായൂരില്‍ കെ.എൻ.എ ഖാദർ ജയിക്കണം; തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്': സുരേഷ് ഗോപി

കേരളത്തിൽ ധാരണ വേണമെന്നും അസ്വാരസ്യം ഉണ്ടാകരുത് എന്ന് രണ്ട് നേതൃത്വവും തീരുമാനിച്ചുണ്ട്. അതുകൊണ്ടാണ് കോൺഗ്രസും ലീഗും പൗരത്വ നിയമത്തിന് എതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂസ് 18 കേരളത്തിന്റെ 'ഗ്രൗണ്ട് റിപ്പോർട്ട്' എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ 'നോട്ട'യ്ക്ക് വോട്ട് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

advertisement

നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് തലശേരിയില്‍ ആര് ജയിക്കണം എന്ന ചോദ്യത്തിന് അവിടെ ആരൊക്കെയാണ് എതിര്‍ സ്ഥാനാര്‍ഥികളെന്ന് അവതാരകരോട് ചോദിച്ചു. എഎന്‍ ഷംസീറാണ് എതിര്‍ സ്ഥാനാര്‍ഥിയെന്ന ഉത്തരം കേട്ടപ്പോള്‍ 'ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ വിജയം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കണം'; സുരേഷ് ഗോപിയുടെ പരാമർശം നാക്ക് പിഴയല്ല: പിണറായി വിജയൻ
Open in App
Home
Video
Impact Shorts
Web Stories