'ഗുരുവായൂരില്‍ കെ.എൻ.എ ഖാദർ ജയിക്കണം; തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്': സുരേഷ് ഗോപി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ന്യൂസ് 18 കേരളത്തിന്റെ 'ഗ്രൗണ്ട് റിപ്പോർട്ട്' എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
തൃശൂര്‍: തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിയായ എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. ന്യൂസ് 18 കേരളത്തിന്റെ 'ഗ്രൗണ്ട് റിപ്പോർട്ട്' എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ 'നോട്ട'യ്ക്ക് വോട്ട് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാതിരുന്ന നിവേദിത സുബ്രഹ്മണ്യന് പോകേണ്ട വോട്ടുകളത്രയും നോട്ടയ്ക്കാണ് നല്‍കേണ്ടതെന്നും അതൊരു ശിക്ഷയാണ്. ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി അത് മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടന്‍ പറയുന്നു.
നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് തലശേരിയില്‍ ആര് ജയിക്കണം എന്ന ചോദ്യത്തിന് അവിടെ ആരൊക്കെയാണ് എതിര്‍ സ്ഥാനാര്‍ഥികളെന്ന് അവതാരകരോട് ചോദിച്ചു. എഎന്‍ ഷംസീറാണ് എതിര്‍ സ്ഥാനാര്‍ഥിയെന്ന ഉത്തരം കേട്ടപ്പോള്‍ 'ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
advertisement
സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ വിജയം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
'പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും വീണ്ടും നുണകള്‍ ആവര്‍ത്തിക്കുന്നു'; ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത
കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധന കരാർ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുന്നു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മിഷൻ ആവശ്യപ്പെട്ടു.
advertisement
മത്സ്യമേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമായി ശ്രമം നടക്കുന്നതായി ലത്തീൻ സഭ പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. ഇടയലേഖനത്തെ തളളിപ്പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി പറയുന്നത് ശരിയോ എന്ന് പരിശോധിക്കണമെന്നും ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതികരിച്ചിരുന്നു.
ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. യു.ഡി.എഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം സഭ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.
advertisement
Kerala Assembly Election 2021, Suresh Gopi, NDA, BJP
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2021 11:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗുരുവായൂരില്‍ കെ.എൻ.എ ഖാദർ ജയിക്കണം; തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്': സുരേഷ് ഗോപി