TRENDING:

'സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒക്ക് മൊഴി നൽകിയെന്ന വാർത്ത വാസ്തവവിരുദ്ധം'; വീണാ വിജയൻ

Last Updated:

അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയെന്നുള്ളത് വസ്തുതയാണെന്നും എന്നാൽ വാർത്തകളിൽ പ്രചരിക്കുന്നതുപോലെയല്ല മൊഴി നൽകിയതെന്നും വീണാ വിജയൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒക്ക് മൊഴി നൽകിയെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയെന്നുള്ളത് വസ്തുതയാണെന്നും എന്നാൽ വാർത്തകളിൽ പ്രചരിക്കുന്നതുപോലെയല്ല മൊഴി നൽകിയതെന്നും വീണാ വിജയൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
News18
News18
advertisement

ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും നൽകിയിട്ടില്ലെന്നും താനോ എക്‌സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി നൽകിയിട്ടില്ലെന്നും പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും വീണ പറഞ്ഞു.

വീണയുടെ പേരിൽ ഇല്ലാത്ത വാർത്തയാണ് പ്രചരിക്കുന്നതെന്ന ഭർത്താവും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസും പ്രതികരിച്ചു. കേസ് കോടതിയിൽ നടക്കുന്നുണ്ടെന്നും ഏതെങ്കിലും ഒരു പാർട്ടിയുടെ ഓഫീസിൽ തയാറാക്കുന്ന ഇത്തരം വാർത്തകളിൽ സത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിലാണ് വ്യക്തമാക്കിയിട്ടുള്ളത്.എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒക്ക് മൊഴി നൽകിയെന്ന വാർത്ത വാസ്തവവിരുദ്ധം'; വീണാ വിജയൻ
Open in App
Home
Video
Impact Shorts
Web Stories