കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചത്. പാര്‍ട്ടി ഭരണഘടനപ്രകാരം തന്നെ വര്‍ക്കിങ് ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയി ചുമതല ഏല്‍ക്കുന്നതില്‍ നിന്ന് മജിസ്ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
advertisement
ജോസ് കെ.മാണി, തോമസ് ചാഴികാടന്‍ എംപി, റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവര്‍ 2019 ഒക്ടോബര്‍ 18നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നത്തെച്ചൊല്ലിയുള്ള തര്‍ക്കവും നിയമപോരാട്ടവും കൂടുതല്‍ ശക്തമാക്കാനാണ് ഇരു വിഭാഗത്തിന്റെയും നീക്കം.