മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ സസ്‌പെന്‍സ് ചെയ്തിട്ടുണ്ടല്ലോ എന്ന വാദമായിരുന്നു സിപിഎം ഉന്നയിച്ചിരുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തിയ രണ്ട് കാരണങ്ങളില്‍ ഒന്ന് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചു എന്നതായിരുന്നു. അതെ തെറ്റ് ചെയ്തിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമായിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടിന് ഒരു ന്യായീകരണവും ഇല്ല.
Also Read: സ്വർണക്കടത്ത് കേസ്: മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
advertisement
മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ഔദ്യോഗിക വാഹനം ഒഴിവാക്കി മുഖം മറച്ച് മോഷണ കേസില്‍ പിടിക്കപ്പെട്ട പ്രതിയെ പോലെ ഒരു മന്ത്രി അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരായത് മലയാളികള്‍ക്ക് അപമാനമാണ്. മയക്ക് മരുന്ന് കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ആരോപണ വിധേയനായ മകന്റെ കാര്യം അറിയുന്നത് കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി മൗനം പാലിക്കുന്നത് എന്ന് മനസ്സിലാക്കാം എന്നാല്‍ സി.പി.ഐ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് നേതൃത്വം വ്യക്തമാക്കണം ഫിറോസ് തുടര്‍ന്നു.
വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ വിശുദ്ധ ഖുറാന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു മന്ത്രി ചോദിച്ചത്. അതോടൊപ്പം അറബ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധം തകരുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളുടെ വികാരത്തെ മറയാക്കി അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ശ്രമിച്ച മന്ത്രിക്ക് ഇനി കാര്യങ്ങള്‍ എളുപ്പമാകി്ല്ലയെന്നാണ് അന്വേഷണ എജന്‍സിയുടെ ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.