Big Breaking | സ്വർണക്കടത്ത് കേസ്: മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്ന് രാവിലെ 9.30 മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇക്കാര്യം CNN-News18 സ്ഥിരീകരിച്ചു.
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ 9.30 മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇക്കാര്യം CNN-News18 സ്ഥിരീകരിച്ചു. അതേസമയം ചോദ്യം ചെയ്യൽ അവസാനിച്ചോ എന്നതു സംബന്ധിച്ച് സ്ഥിരീകരണമില്ല. വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ ആദ്യമായാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് മന്ത്രി കെ.ടി ജലീലിനെ വിളിച്ച് വരുത്തുകയായിരുന്നെന്നാണ് വിവരം. അതേസമയം മന്ത്രിയെ ചോദ്യം ചെയ്തത് സ്ഥിരീകരിക്കാൻ കേരളത്തിലെ ഇ.ഡി വൃത്തങ്ങൾ തയാറായിട്ടില്ല. ഇതിനു പിന്നാലെ ഡൽഹിയിൽ നിന്നാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.
ജലീൽ തിരുവനന്തപുരത്ത് ഇല്ലെന്ന് മന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. രാവിലെ മുതൽ മന്ത്രിയെ ഫോണിലും ലഭിച്ചിരുന്നില്ല. എന്നാൽ ഉച്ചയോടെ മന്ത്രിയുടെ ഫോൺ റിംഗം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉച്ചയോടെ ചോദ്യം ചെയ്യൽ അവസാനിച്ചെന്നാണ് അനുമാനം. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം.
advertisement
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാൻ കിറ്റും കോൺസുലേറ്റിൽ നിന്നും കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നു വന്നത്.
അതേസമയം മതഗ്രന്ഥങ്ങളെന്ന പേരിൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കടത്തിയെ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മതഗ്രന്ഥങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന നടപടിയും കസ്റ്റസ് സ്വീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Big Breaking | സ്വർണക്കടത്ത് കേസ്: മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു